കല്യാണത്തോടെ ദിലീപിന് ധനനഷ്ടം, വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോ എന്ന് പരിശോധിക്കണം, ധനനഷ്ടം ഭീകരം: കാവ്യയെ കുത്തി സുരാജിന്റെ വോയിസ് ക്ലിപ്പ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്നാലെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും പ്രതി ചേര്‍ക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് പിന്നാലെ പ്രതി ഭാഗത്തിന് തല വേദനയായി പുതിയ ഓഡിയോ സംഭാഷണം പുറത്ത്. പ്രതികളില്‍ നിന്നും…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്നാലെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും പ്രതി ചേര്‍ക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് പിന്നാലെ പ്രതി ഭാഗത്തിന് തല വേദനയായി പുതിയ ഓഡിയോ സംഭാഷണം പുറത്ത്. പ്രതികളില്‍ നിന്നും കണ്ടെത്തിയ ഫോണില്‍ നിന്നും ഫോറന്‍സിക് വിഭാഗം റിക്കവര്‍ ചെയ്‌തെടുന്ന ശബ്ദ രേഖ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തില്‍ കാവ്യയ്ക്ക് നേരെ
വിരല്‍ ചൂണ്ടുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന.

ദിലീപിന് തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെ കാരണങ്ങള്‍ പറയുന്ന സുരാജിന്റെ ശബ്ദ രേഖയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപ് തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളില്‍ കാവ്യയുമായുള്ള വിവാഹത്തിന് പങ്കുണ്ടെന്നും ഇവര്‍ തമ്മിലുള്ള വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോ എന്ന് പരിശോധിക്കണമെന്ന് സുരാജ്, സുഹൃത്ത് ശരത്തിനോട് പറയുന്നത് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്.


ഇതിന് ചില പരിഹാര ക്രിയകള്‍ ചെയ്യണം. ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ട് അത് ചെയ്യണം. ഇവരുടെ കല്യാണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ. വിവാഹത്തിന് പിന്നാലെ ദിലീപിനുണ്ടായ ധന നഷ്ടത്തെ കുറിച്ചും ഓഡിയോയില്‍ പറയുന്നുണ്ട്. ‘ധന നഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി. ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തീയേറ്ററില്‍ നിന്നു വരുമാനമില്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയര്‍ ചെയ്യേണ്ടതുണ്ടെന്നും സുരാജ് പറയുന്നു.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ പ്രശ്‌നമാണ് സംഭവങ്ങള്‍ക്ക് കാരണം. കാവ്യക്ക് വേണ്ടി ഇടപെട്ടതാണ് ദിലീപ് കുടുങ്ങാന്‍ കാരണം. ‘ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആര്‍ക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തിയതെന്ന് കോമണ്‍ സെന്‍സുള്ള ആര്‍ക്കും മനസ്സിലാവും. അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം… കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണ്’ സുരാജ് പറയുന്നു.

എന്നാല്‍ പുറത്തു വന്ന സന്ദേശത്തില്‍ ശരത്ത് നല്‍കുന്ന മറുപടി ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ സന്ദേശം എഡിറ്റടാണെന്ന വാദവുമായി ദിലീപ് അനുകൂലികള്‍ രംഗത്തെത്തി. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സന്ദേശം പൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം, കേസില്‍ കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു. ചോദ്യം ചെയ്യലിനായി കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്തായാലും ഏവരും ഉറ്റു നോക്കുകയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്ലൈമാക്‌സ് എന്താകുമെന്ന്.