ഓ പർ ദേസി… വോയിസ് ഓഫ് സത്യനാഥനിലെ ആദ്യ ഗാനമെത്തി

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥനിലെ ആദ്യ ഗാനം റിലീസ് ചെയ്തു.”ഓ പർ ദേസി..”എന്ന് തുടങ്ങുന്ന ഗാനമാണ്…

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥനിലെ ആദ്യ ഗാനം റിലീസ് ചെയ്തു.”ഓ പർ ദേസി..”എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അങ്കിത് മേനോൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അങ്കിത് മേനോൻ ,സൂരജ് സന്തോഷ് എന്നിവർ ചേർന്നാണ്.

വോയ്സ് ഓഫ് സത്യനാഥൻ അടുത്ത മാസം 14ന് പ്രദർശനത്തിന് എത്തും.ചിത്രത്തിൽ ജോജു ജോർജ്ജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ സിജോ നന്ദകുമാർ, സ്മിനു നന്ദകുമാർ, സ്മിന്നു നന്ദകുമാർ, സ്മിത്ത് , അംബികാ മോഹൻ എന്നിവരാണ് അഭിനേതാക്കൾ.

ചിത്രത്തിൽ അതിഥി വേഷത്തിൽ അനുശ്രീ എത്തുന്നുണ്ട്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത്. കേരളം, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.