Connect with us

Hi, what are you looking for?

Film News

മലയാള സിനിമയുടെ കോമഡി എന്റർടൈനറുകളിലേക്കുള്ള തിരിച്ചുവരവാണ് ഈ സിനിമ

നവാഗതയായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം. രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം ജൂൺ പതിനാറിന് പ്രദർശനത്തിനെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ മൂവി ഗ്രൂപ്പിൽ മധുര മനോഹര മോഹം എന്ന സിനിമയെ കുറിച്ച് വന്നൊരു പോസ്റ്റാണ് വൈറലായി മാറുന്നത്. മലയാള സിനിമയുടെ കോമഡി എന്റർടൈനറുകളിലേക്കുള്ള തിരിച്ചുവരവണെന്നും കുറെ കാലങ്ങളായി മലയാളത്തിൽ ഇത്തരം സിനിമകൾ കണ്ടിട്ട്. അതുകൊണ്ടുതന്നെ ആസ്വദിച്ചു കാണാനും തുടക്കം മുതൽ അവസാനം വരെ ചിരിക്കാനും സാധിച്ചുവെന്നും പറയുകയാണ് ആര്യ എം.

”മധുര മനോഹര മോഹം – മലയാള സിനിമയുടെ കോമഡി എന്റർടൈനറുകളിലേക്കുള്ള തിരിച്ചുവരവ്.പെൺമക്കളുള്ള ഏതൊരു രക്ഷിതാവിന്റെയും വലിയൊരു ആഗ്രഹമായിരിക്കും മകൾക്ക് നല്ലൊരു ജീവിതം ഉണ്ടാവുന്നത് കാണുക എന്നത്. ഇവിടെ മൂന്നു മക്കളും ഒരു അമ്മയും ഉള്ള കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. മൂന്നുപേരിൽ രണ്ടാമത്തെവളായ മീരയാണ് കഥയിലെ നായിക. മീരയുടെ ജേഷ്ഠനായ മനുവാണ് നായകൻ.എല്ലാവരുടെയും കണ്ണിൽ ഒരു നല്ല ഇമേജ് ആണ് മീരക്കുള്ളത്.. നല്ല അനുസരണശീലവും വിനയവുമൊക്കെയുള്ള പെൺകുട്ടി.കോളേജ് കഴിഞ്ഞാൽ വീട്,വീട് കഴിഞ്ഞാൽ കോളേജ്.. അങ്ങനെ ജീവിക്കുന്ന മീരക്ക് പ്രണയബന്ധം ഉണ്ടെന്ന് ജേഷ്ഠനായ മനു അറിയുകയാണ്… അനിയത്തിയുടെ കാര്യത്തിൽ കുറച്ച് കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങുന്ന മനു കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളാണ്. പക്ക കോമഡി എന്റർടൈനർ സിനിമയാണ് മധുര മനോഹര മോഹം. എന്നിരുന്നാലും സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്‌നത്തെ സിനിമ പ്രതിനിധാനം ചെയ്യുന്നുണ്ട്. പ്രണയവും വിവാഹവും ഒക്കെ ചതിയും വഞ്ചനയും ഒക്കെകൊണ്ട് നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ മധുരം മനോഹരമോഹം ഉറപ്പായും നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.ബിന്ദു പണിക്കർ, ഷറഫുദ്ധീൻ, രണ്ടുപേരും ഒന്നിനൊന്നു മികച്ച പെർഫോമൻസ് ആണ് സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത് .കോമഡി റോളിൽ ബിന്ദു പണിക്കരുടെ ഒരു വൻ തിരിച്ചുവരവ് തന്നെയാണ് ഈ സിനിമയിലെ ഉഷാമ്മ എന്ന കഥാപാത്രം.കുറെ കാലങ്ങളായി മലയാളത്തിൽ ഇത്തരം സിനിമകൾ കണ്ടിട്ട്… അതുകൊണ്ടുതന്നെ ആസ്വദിച്ചു കാണാനും തുടക്കം മുതൽ അവസാനം വരെ ചിരിക്കാനും സാധിച്ചു. കുടുംബമായി ഒരു കോമഡി ചിത്രം കാണാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഈ സിനിമ ഒരിക്കലും മിസ്സാക്കരുത്”


ബിത്രിഎം ക്രിയേഷൻസാണ് മധുര മനോഹര മോഹം എന്ന സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ

You May Also Like