നടിനടന്മാർ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പ്രതിഫലം ചോദിക്കുന്നത്! അങ്ങനെയുള്ളവരെ ഒഴിവാക്കും, സുരേഷ് കുമാർ 

മലയാള സിനിമയിൽ തോന്നുന്ന രീതിയിലാണ് താരങ്ങൾ പ്രതിഫലം വാങ്ങുന്നത്, ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുകയാണ് നിർമാതാവ് സുരേഷ് കുമാർ, ഇനിയും സിനിമയിൽ കൂടുതൽ പ്രതിഫലം ചോദിക്കുന്ന നടിനടന്മാരെ ഒഴിവാക്കുമെന്നു സുരേഷ് കുമാർ പറയുന്നു, നാദിർഷ സംവിധാനം…

മലയാള സിനിമയിൽ തോന്നുന്ന രീതിയിലാണ് താരങ്ങൾ പ്രതിഫലം വാങ്ങുന്നത്, ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുകയാണ് നിർമാതാവ് സുരേഷ് കുമാർ, ഇനിയും സിനിമയിൽ കൂടുതൽ പ്രതിഫലം ചോദിക്കുന്ന നടിനടന്മാരെ ഒഴിവാക്കുമെന്നു സുരേഷ് കുമാർ പറയുന്നു, നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാവേളയിലാണ് സുരേഷ്‌കുമാർ ഈ കാര്യം വെളിപ്പെടുത്തിയത്. അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടുകയാണ്.

വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം, അവർ ചോദിക്കുന്ന രീതിയിൽ അല്ല ഇപോൾ മലയാള സിനിമ മുനോട്ടു പോകുന്നത്. ഇനിയും അങ്ങനെയുള്ളവരെ ഒഴിവാക്കി കൊണ്ടായിരിക്കും സിനിമ മുന്നോട്ട് പോകുന്നത്. വലിയ തുകകൾ  ചോദിക്കുന്ന നടിനടന്മാരെയും ഒഴിവാക്കുന്ന നിയമം നാളെയോ മറ്റെന്നാളോ എത്തുമെന്നും സുരേഷ് കുമാർ പറയുന്നു.

ഇത് എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പാണ്, തീയറ്ററുകളിൽ ഇപ്പോൾ കൂടുതൽ കളക്ഷൻ ഒന്നും ലഭിക്കുന്നില്ല. ഒരു 15 ആൾ ഉണ്ടെങ്കിൽ മാത്രമേ ഷോ തുടങ്ങുകയുള്ളൂ. പല സ്ഥലത്തും ഷോ നടക്കന്നതുമില്ല, നിർമാതാക്കൾ മരം കുലുക്കി അല്ല പണം കൊണ്ട് വരുന്നത്, അതുപോലെ നോട്ടടിയുമില്ല, അതെല്ലാവരും മനസിലാക്കണം സുരേഷ്‌കുമാർ പറയുന്നു.