വാരിശിന് വിജയ് വാങ്ങിയ പ്രതിഫലം സിനിമയുടെ ബജറ്റിന്റെ പകുതിയോ?

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് വാരിശ്. വാരിസിനായി വിജയ് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുന്നത്.പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ റെക്കോർഡ് പ്രതിഫലമാണ് നടൻ വാങ്ങുന്നത്. താരത്തിന്റെ പ്രതിഫലം സിനിമയുടെ…

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് വാരിശ്. വാരിസിനായി വിജയ് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുന്നത്.പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ റെക്കോർഡ് പ്രതിഫലമാണ് നടൻ വാങ്ങുന്നത്. താരത്തിന്റെ പ്രതിഫലം സിനിമയുടെ ബജറ്റിന്റെ പകുതിയാണെന്നും വാർത്തകൾ വരുന്നുണ്ട്. വിജയിയുടെ അവസാന ചിത്രം ബീസ്റ്റിന് വലിയ വിജയമായിരുന്നില്ല.

 

വാരിശുവിന് വേണ്ടി വിജയ് 125 കോടിയോളം പ്രതിഫലം വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.അവസാന ചിത്രമായ ബീസ്റ്റിന് 80 കോടിയായിരുന്നു പ്രതിഫലം.ഇതിൽ നിന്നും വ്യത്യസ്തമായി 45 കോടി അധികമായി വാങ്ങയെന്നാണ് സൂചന.തെലുങ്ക് ചലച്ചിത്ര സംവിധായകൻ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ വാരിശ്.

സിനിമയുടെ ചിത്രീകരണം ഏതാണ്ട് ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയെത്രെ. ജനുവരി 12ന് പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുംസിനിമയുടെ പ്രൊമോഷൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ”ദി ബോസ് റിട്ടേൺസ്” എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിൽ പ്രഭു, പ്രകാശ് രാജ്, ശരത് കുമാർ,ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത, സംയുക്ത,യോഗി ബാബു, ജയസുധ എന്നിവരാണ് മറ്റ് അഭിനേതാക്കളായി എത്തുന്നത്.