Film News

‘വിവാഹചടങ്ങിനെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും’ വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

Published by
Gargi

മകളുടെ വിവാഹത്തിന് പിതാവ് തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വിവാഹചടങ്ങിനെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്തില്‍ പറയുന്നത്. കണ്ണൂരിലെ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ ക്ഷണക്കത്തിന്റെ പ്രസക്തി. വിവാഹ ദിനത്തില്‍ വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശകള്‍ അതിരുകടക്കുന്നത് ഇതിനുമുമ്പും ചര്‍ച്ചയായിട്ടുണ്ടായിട്ടുണ്ടായിരുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം:- ”മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഇടയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങള്‍ ചേര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച് വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലെ ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അതാരാണ് എങ്കിലും അവര്‍ അന്ന് നടന്ന് സ്വന്തം വീട്ടില്‍ പോവുകയില്ല. മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും എന്ന് മനസ്സിലാക്കുക. എന്ന് വധുവിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍, ഒപ്പ്’. കുറിപ്പില്‍ പറയുന്നു’.

അതേസമയം കുറിപ്പില്‍ അക്ഷരത്തെറ്റും വ്യാകരണപിശകുമൊക്കെ ഉള്ളതിനാല്‍ ഇത് ആരോ ട്രോളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്താകാമെന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റ്.