ഓസ്‌കാര്‍ വേദിയിലെ അടി..! ദാമ്പത്യ ജീവിതത്തിലും വിള്ളലുണ്ടാക്കിയോ? വാര്‍ത്ത കേട്ട് ആരാധകര്‍ ആശങ്കയില്‍..!!

ഓസ്‌കാര്‍ വേദിയിലെ അടി ലോകമെമ്പാടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം ആയിരുന്നു. ഇപ്പോഴിതാ ഓസ്‌കാര്‍ വേദിയിലെ അടിയും തുടര്‍ന്ന് വില്‍ സ്മിത്തിന് ലഭിച്ച വിലക്കും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെയും സാരമായി ബാധിച്ചു എന്നാണ്…

ഓസ്‌കാര്‍ വേദിയിലെ അടി ലോകമെമ്പാടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം ആയിരുന്നു. ഇപ്പോഴിതാ ഓസ്‌കാര്‍ വേദിയിലെ അടിയും തുടര്‍ന്ന് വില്‍ സ്മിത്തിന് ലഭിച്ച വിലക്കും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെയും സാരമായി ബാധിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വില്‍ സ്മിത്തും ഭാര്യ ജാഡ പിങ്കെറ്റുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും..പുതിയ അനിഷ്ട സംഭവങ്ങളോട്കൂടി ആ പ്രശ്‌നങ്ങള്‍ വീണ്ടും വഷളായെന്നും… ഈ ബന്ധം വിവാഹ മോചനത്തിലേക്ക് എത്തി നില്‍ക്കുകയാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞ് പരിഹരിച്ചതായിരുന്നെങ്കിലും ഓസ്‌കര്‍ വേദിയിലുണ്ടായ പ്രശ്‌നങ്ങള്‍ വീണ്ടും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കി എന്നാണ് പറയപ്പെടുന്നത്. ഇരവരും ബന്ധം വേര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണെന്നും കാര്യങ്ങള്‍ ഗൗരവമായി കണ്ട് തന്നെ മുന്നോട്ട് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ വില്‍ സ്മിത്ത് ഇപ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്.

എന്നാല്‍ എന്താണ് താരത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ ഉദ്ദേശം എന്നത് വ്യക്തമല്ല. ഭാര്യയുടെ അസുഖത്തെ കുറിച്ച് കളിയാക്കി സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വില്‍ സ്മിത്ത് അന്ന് ഓസ്‌കാര്‍ വേദിയില്‍ വെച്ച് അവതാരകനെ തല്ലിയത്. എന്നാല്‍ പിന്നീട് അദ്ദേഹം മാപ്പും പറഞ്ഞ്.. അക്കാദമിയില്‍ നിന്ന് രാജിയും വെച്ചിരുന്നു.

പിന്നാലെ താരത്തെ അക്കാദമിയില്‍ നിന്ന് പത്ത് വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്കും വില്‍ സ്മിത്തിന് ശിക്ഷയായി കിട്ടിയിരുന്നു. ഇതിനെല്ലാം പിറകെയാണ് ഇപ്പോള്‍ വിവാഹ മോചന വാര്‍ത്തകളും പുറത്ത് വരുന്നത്.