Connect with us

Hi, what are you looking for?

Film News

ഗാനഗന്ധര്‍വ്വന്റെ പരാജയം ..! വെളിപ്പെടുത്തലുമായി രമേശ് പിഷാരടി..!

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായും അവതാരകനായും നടനായും മലയാള സിനിമാ രംഗത്ത് ശോഭിച്ച താരമാണ് രമേശ് പിഷാരടി..അഭിനയത്തിന് പുറമെ രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.. 2018ല്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണതത്ത ആയിരുന്നു രമേശ് പിഷാരടിയുടെ സംവിധാനത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്. പിന്നീട് അടുത്ത വര്‍ഷം തന്നെ പിഷാരടി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്തിരുന്നു..

ഗാനഗന്ധര്‍വ്വന്‍ എന്ന പേരിട്ടിരുന്ന സിനിമ പക്ഷേ ഒരു വിജയം ആയിരുന്നില്ല.. ഇപ്പോഴിതാ ഈ സിനിമ എങ്ങനെ പരാജയപ്പെട്ടു എന്നതിന് രമേശ് പിഷാരടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മമ്മൂട്ടി എന്ന നടനെ താന്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല എന്ന് പറയരുത് എന്നാണ് രമേശ് പിഷാരടി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, തോക്കുമെടുത്ത് അദ്ദേഹം സ്ലോമോഷനില്‍ നടന്ന് വന്ന് കഥാപാത്രം ആയിരുന്നെങ്കില്‍ അഭിപ്രായം മാറിയേനെ എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയെ പോലെ ഒരു നടന് ചെയ്തിട്ടില്ലാത്ത വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടാകും..

പുതിയത് അദ്ദേഹത്തിന് ചെയ്യണം എന്നുമുണ്ട്…എന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, രമേശ് പിഷാരടി നായകനായി എത്തിയ ഏറ്റവും പുതിയ സിനിമ നോ വേ ഔട്ട് ഇപ്പോള്‍ തീയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

 

 

You May Also Like