ഞാനാണ് വേദനിക്കുന്ന കോടീശ്വരി; ആഡംബരജീവിതത്തിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ച് ഇരുപത്തിമൂന്നുകാരി

ആഡംബരജീവിതത്തിലും ബുദ്ധിമുട്ടുകളോ അതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ? സ്വപ്നതുല്യമായൊരു ജീവിതം നയിച്ചാലും അതിൽ കുറ്റവും കുറവും കണ്ടെത്താൻ കഴിയുക എന്നത് ഒരു കഴിവാണ്. ഇപ്പോഴിതാ ദുബായിൽ നിന്നുളള ഒരു വേദനിക്കുന്ന കോടീശ്വരി സോഷ്യൽ…

ആഡംബരജീവിതത്തിലും ബുദ്ധിമുട്ടുകളോ അതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ? സ്വപ്നതുല്യമായൊരു ജീവിതം നയിച്ചാലും അതിൽ കുറ്റവും കുറവും കണ്ടെത്താൻ കഴിയുക എന്നത് ഒരു കഴിവാണ്. ഇപ്പോഴിതാ ദുബായിൽ നിന്നുളള ഒരു വേദനിക്കുന്ന കോടീശ്വരി സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശം ഏറ്റുവാങ്ങുകയാണ്.


ഒരു കോടീശ്വരന്റെ ഭാര്യയായിരിക്കുന്നതിലെ ഏറ്റവും മോശം കാര്യങ്ങളെന്ന പേരിൽ ഒരു ദുബായി വീട്ടമ്മ ഇട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു കോടീശ്വരിയെന്ന നിലയിൽ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാര്യങ്ങളെകുറിച്ച് പരാതിയുമായാണ് വീട്ടമ്മയും ലക്ഷ്വറി ഇൻഫ്ളുവൻസറുമായ ലിൻഡ അഡ്രാഡ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്.


ഒരു കോടീശ്വരന്റെ ഭാര്യയായിരിക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് ലിൻഡ പറയുന്നത്. കഴുത്തിലും കൈയ്യിലുമണിയുന്ന വിലപിടിപ്പുളള ആഭരണങ്ങളും കയ്യിൽ കരുതുന്ന പണവും എപ്പോൾ വേണമെങ്കിലും കവർച്ച ചെയ്യപ്പെടുമോയെന്ന ഭയമാണെന്നും വണ്ടിയോടിക്കാൻ തനിക്ക് അനുവാദമില്ല. എപ്പോഴും കോടീശ്വരനായ ഭർത്താവിന്റെ കയ്യിലായിരിക്കും വണ്ടിയുടെ സ്റ്റിയറിംഗ്. ഇതിനെല്ലാം പുറമെ തന്റെ ഭർത്താവിനെ ആകർഷിക്കാൻ ശ്രമിക്കുന്ന അന്യസ്ത്രീകളുമുണ്ട്. ഭർത്താവ് തനിക്ക് ഒരുപാട് സാധനങ്ങൾ വാങ്ങിച്ചുതരുന്നു, എപ്പോഴും ഒരുമിച്ച് യാത്ര പോകുന്നു എന്നിവയും ബുദ്ധിമുട്ടായി തോന്നുവെന്നും ലിൻഡ പറയുന്നു.

 

23 കാരിയായ ലിൻഡ 19ാം വയസിലാണ് ദുബായിലുളള കോടീശ്വരനായ റിക്കി അൻഡ്രാഡിനെ വിവാഹം കഴിക്കുന്നത്. റിക്കി അൻഡ്രാഡ് ദുബൈ ആസ്ഥാനമായുള്ള ഫോറക്സ്- ക്രിപ്റ്റോ വ്യാപാരിയാണ്
അതേ സമയം ഉളള സമ്പത്തിൽ സന്തോഷിച്ച് അത് ആസ്വദിക്കുന്നതിനു പകരം സ്വന്തം ചുറ്റുപാടുകളെ കുറ്റപ്പെടുത്തുന്നത് വളരെ മോശമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്