Connect with us

Hi, what are you looking for?

Film News

ഒന്നരവർഷം കൊണ്ട് മലയാളത്തിൽ നിന്ന് വിട്ട് നിന്നത് വെറുതെയല്ല

നിരവധി സിനിമകളിൽ കൂടി പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ  കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ജയറാം. മലയാളത്തിൽ ജയറാമിന്റെ കാലം കഴിഞ്ഞു ജയറാം ഫീൽഡ് ഔട്ട് ആയി എന്ന് തുടങ്ങി നിരവധി കിംവദന്തികളും ഇതിനു പുറമെ പ്രചരിച്ചിരുന്നു. എന്നാൽ മലയാളത്തിൽ നിന്നും താരം വിട്ട് നിന്നെകിലും അന്യ ഭാഷ ചിത്രങ്ങളിൽ താരം വളരെ സജീവമായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഒരു വേദിയിൽ വെച്ച് താൻ മലയാള സിനിമയിൽ നിന്ന് വിട്ടു നിന്നത് മനഃപൂർവ്വം ആയിരുന്നു എന്നും അതിനു ഒരു കാരണമുണ്ട് എന്നുമാണ് ജയറാം വെളിപ്പെടുത്തിയിരിക്കുന്നത്.

നല്ല ഒരു പ്രോജക്ടിന് വേണ്ടി താൻ മനഃപൂർവം ആണ് മലയാളത്തിൽ നിന്ന് ഇടവേള എടുത്തത് എന്നും ആ കാത്തിരിപ്പു വെറുതെ ആയിരുന്നില്ല എന്നുമാണ് ജയറാം ഒരു വേദിയിൽ പ്രസംഗിക്കുന്നതിനിടയിൽ പറഞ്ഞത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലർ ആണ് താൻ അടുത്തതായി ചെയ്യാൻ പോകുന്ന മലയാള സിനിമ എന്നും തനിക്ക് അതിൽ വളരെ പ്രതീക്ഷ ഉണ്ടെന്നും ശക്തമായ ഒരു തിരിച്ച് വരവ് ആയിരിക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നും താരം പറയുന്നു. മലയാളത്തിൽ നിന്ന് വിട്ട് നിന്നെകിലും മറ്റു ഭാഷകളിൽ ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചു എന്നും മഹേഷ് ബാബുവിന്റെ ചിത്രത്തിൽ ആണ് അടുത്തതായി താൻ അഭിനയിക്കാൻ പോകുന്നത് എന്നും അത് കഴിഞ്ഞാൽ രാം ചരണിന്റെ ചിത്രമെന്നും ജയറാം പറഞ്ഞു.

You May Also Like