ഡോക്ടര്‍ പറഞ്ഞത്, ഇങ്ങനെ പോയാല്‍ കുഞ്ഞിന് മെന്റല്‍ ഡിസോര്‍ഡര്‍ ഒക്കെ വരാന്‍ സാധ്യതയുണ്ടെന്ന്- ആന്‍സി വിഷ്ണു

കുഞ്ഞുങ്ങളെ പേടിപ്പിച്ചും തല്ലിയും വളര്‍ത്തിയാല്‍ ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആന്‍സി വിഷ്ണു എന്ന അമ്മയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ‘തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്. നമ്മുടെ നാട്ടുപുറങ്ങളില്‍…

കുഞ്ഞുങ്ങളെ പേടിപ്പിച്ചും തല്ലിയും വളര്‍ത്തിയാല്‍ ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആന്‍സി വിഷ്ണു എന്ന അമ്മയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ‘തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്. നമ്മുടെ നാട്ടുപുറങ്ങളില്‍ കണ്ട് വരുന്ന ഒരു രീതിയുണ്ട് കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണം എന്ന രീതി’ ഇതിനെതിരെയാണ് ആന്‍സി തന്റെ അനുഭവം പങ്കുവെക്കുന്നത്.
കുറിപ്പ് വായിക്കാം
തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ് പേടിപ്പിച്ചോ, കണ്ണിൽ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളർത്തേണ്ടത്.
നമ്മുടെ നാട്ടുപുറങ്ങളിൽ കണ്ട് വരുന്ന ഒരു രീതിയുണ്ട് കുഞ്ഞുങ്ങളെ തല്ലി വളർത്തണം എന്ന രീതി,
എന്തിനെയെങ്കിലും പറഞ് പേടിപ്പിച്ച്, തല്ലിയോ വടി കാണിച്ചോ കുഞ്ഞുങ്ങളെ വളർത്തുന്നതിനോട് എനിക്ക് പൊതുവെ യോജിക്കാൻ കഴിയില്ല,
അങ്ങനെ പേടിപ്പിച്ച് കുഞ്ഞുങ്ങളിൽ അനുസരണ ശീലം വളർത്താം എന്നൊരു ധാരണയും തെറ്റാണ്,
വീട്ടിൽ തനുവിനെ ഞാൻ ഉൾപ്പെടെ അച്ഛനും അമ്മയും എല്ലാവരും എന്തെങ്കിലും ഒന്ന് പറഞ് പേടിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയോ, ഉറക്കുകയോ, അനുസരിപ്പിക്കുകയോ ചെയ്യുമായിരുന്നു,
പിന്നീട് അവന്റെ രീതികൾ മാറി തുടങ്ങി, എല്ലാത്തിനോടും വല്ലാത്തൊരു പേടി കാണിച്ച് തുടങ്ങി, ആൾക്കൂട്ടങ്ങളെ കാണുന്നതും, വീട് അല്ലാതെ മറ്റൊരിടത്ത് പോകുന്നതും, അവനിൽ വല്ലാത്ത ഭയവും കരച്ചിലും ഉണ്ടാക്കി.
പരിചയമില്ലാത്ത ഒരാളെ കാണുവാൻ ഇടയായാലോ ആരെങ്കിലും അതിഥികൾ വീട്ടിൽ വന്നാലോ തനു കരഞ് തളരുമായിരുന്നു,
രാത്രിയിൽ ഞെട്ടി എഴുന്നേറ്റ് ഭയങ്കര ശബ്ദത്തിൽ കുഞ് കരയുവാനും തുടങ്ങിയതോടെയാണ് ഞാൻ കുഞ്ഞുമായി ഡോക്ടറെ കാണാൻ പോകുന്നത്,
കാര്യങ്ങളും എന്റെ വേവലാതികളും ഡോക്ടറോട് പറഞ്ഞപ്പോൾ docter പറഞ്ഞത്, ഇങ്ങനെ പോയാൽ കുഞ് വലുതാകുമ്പോൾ അവനിൽ ഒരു മെന്റൽ disorder, പേഴ്സണാലിറ്റി disorder ഒക്കെ വരാൻ സാധ്യത ഉണ്ടെന്നാണ്.
കരഞ് കൊണ്ടാണ് ഞാൻ ഡോക്ടറെ കേട്ട് കൊണ്ടിരുന്നത്,
എല്ലാം കേട്ടതിനു ശേഷം ഞാൻ ഡോക്ടറോട് ചോദിച്ചു. What next എന്ന്, ഇപ്പോൾ കുഞ്ഞിൽ ഒരു പേടി നിലനിൽക്കുന്നുണ്ട് അതിന് ആദ്യം വേണ്ടത് അവന് കുറച്ച് കൂടുതൽ explore ചെയ്യാൻ അവസരങ്ങൾ നൽകുകയാണ് എന്നാണ്, ബീച്ചിൽ, പാർക്കിൽ ഒക്കെ കുഞ്ഞുമായി പോകുക, പുതിയ ആളുകളെ കാണുവാനും പരിചയപെടുവാനും അവസരം ഒരുക്കുക എന്നത് ഒക്കെയാണ്,
രണ്ടാമത്തെ കാര്യം തനു അമ്മയോട് വല്ലാത്ത ആത്മബന്ധം ഉള്ള കുട്ടിയാണ്, അമ്മയിൽ നിന്ന് അച്ഛനിലേക്കും അപ്പൂപ്പനിലേക്കും അമ്മുമ്മയിലേക്കും കുഞ് വളരണം,
ശെരിയാണ് ഒന്ന് കുളിക്കുവാനോ ഭക്ഷണം കഴിക്കുവാനോ പോലും തനു സമ്മതിക്കുമായിരുന്നില്ല, എന്നോടൊപ്പമല്ലാതെ മറ്റ് ആരോടൊപ്പവും അവൻ ഇണങ്ങിയില്ല, ആ രീതിയും അവന്റെ വ്യക്തിത്വത്തെ വല്ലാതെ ബാധിക്കും എന്ന വേവലാതിയിൽ ഞാനും തനുവിന്റെ നല്ല മാനസിക വളർച്ചക്ക് വേണ്ടി തയ്യാറെടുത്തു,
കുഞ്ഞിനെ ആരും ഒന്നും പറഞ് പേടിപ്പിക്കുവാനോ അനുസരിപ്പിക്കുവാനോ ശ്രെമിക്കുന്നത് ഞാൻ തടഞ്ഞു, അവന് അവന്റെ വിശാലമായ ലോകം ഞാനും വിഷ്ണു ഏട്ടനും തുറന്ന് നൽകി,
, ജോലി കഴിഞ്ഞ് വന്നാലുടൻ കുഞ്ഞുമായി ബീച്ചിൽ പോയി, അങ്ങനെ അങ്ങനെ കുഞ്ഞുമായി ഞങ്ങൾ ഒത്തിരി കറങ്ങി, തനു പതുക്കെ എല്ലാവരിലേക്കും ഇണങ്ങുവാൻ തുടങ്ങി, അവന് അപരിചിതരിൽ ഉള്ള പേടി മാറി തുടങ്ങി,
അടുത്ത പടി എന്നിൽ നിന്ന് അകന്ന് നിൽക്കുവാൻ കൂടി അവനെ പഠിപ്പിക്കുക എന്നതായിരുന്നു, എന്നോടുള്ള attachment കുറഞ്ഞാൽ മാത്രമേ കുഞ് മറ്റുള്ളവരോട് പരിചയം കാണിക്കുകയും, ഇടപെടുകയും ചെയ്യൂ എന്ന ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം ഞാൻ അതിന് വേണ്ടി ബാത്‌റൂമിൽ ഒളിച്ചിരുന്നു, ഒരു കാര്യവും ഇല്ലാതെ പുറത്ത് പോയി വളെരെ വൈകി വീട്ടിൽ എത്തി, കൂടുതൽ സമയവും അപ്പൂപ്പനോടും അമ്മുമ്മയോടും കൂടെ കളിക്കാൻ കുഞ്ഞിന് അവസരം നൽകി,…
ഒരു രണ്ട് മാസം കൊണ്ട് തനു കൂടുതൽ മിടുക്കനായി, അവൻ എല്ലാവരോടും ചിരിക്കാൻ തുടങ്ങി, അയൽപക്കത്തെ വീടുകളിലെ കുട്ടികളുമായി കൂട്ടായി, അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന പേടികളൊക്കെ ഞാനും വിഷ്ണുവും അവന്റെ ഡോക്ടറും കൂടി കാറ്റിൽ പറത്തി, ഇപ്പോഴും തനുവിന് ഏറ്റവും പ്രിയം എന്നോടാണ് എങ്കിലും അവൻ ചുറ്റുപാടുകളോട് കൂടി ചിരിക്കുവാൻ പഠിച്ചു.
ശ്രെദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഭാവിയിൽ വലിയൊരു മെന്റൽ disorder ആകുമായിരുന്ന പ്രേശ്നത്തെ ഞങ്ങൾ അതിജീവിച്ചു.
അമ്മയാകുവാൻ പോകുന്നവരോടാണ്, അമ്മയായവരോടാണ്,
കുഞ്ഞുങ്ങളെ അവരുടെ വളർച്ച കാലഘട്ടത്തിൽ വളെരെ അധികം ശ്രെദ്ധിക്കേണ്ടതുണ്ട്, ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കേണ്ടതുണ്ട്,
അവരോടൊപ്പം നമ്മളും വളരുകയാണ്, കുഞ്ഞുങ്ങൾ നാളത്തെ താരങ്ങളാണ്,
തല്ലിയോ, പേടിപ്പിച്ചോ, കുഞ്ഞിന്റെയുള്ളിൽ അനാവശ്യമായ ഭയം നിറച്ചോ അല്ല അവരെ വളർത്തേണ്ടത്,
നിങ്ങൾ അമ്മയാണ്, അമ്മയോളം കുഞ്ഞിന്റെ മേൽ അവകാശം മറ്റ് ആർക്കുമില്ല, കുഞ്ഞിന് വേണ്ടി തീരുമാനങ്ങൾ എടുക്കേണ്ടത് നിങ്ങളാണ്, you have the right ഏറ്റവും മനോഹരമായ ആ അവകാശം അമ്മമാർക്ക് മാത്രമുള്ളതാണ്,
കുഞ് മനസ്സിൽ ചെറിയ പേടിപ്പിക്കലുകൾ ഉണ്ടാക്കുന്നത് വലിയ മുറിവായിരിക്കും, ഭാവിയിൽ അവർക്ക് അകാരണമായ ഒരു ഭയം നിലനിൽക്കും, അച്ഛനും അമ്മയും കുഞ്ഞിന് ശത്രുവാകും, അരുത് അരുത് അരുത്..
സ്നേഹം കൊണ്ടാണ് കുഞ്ഞുങ്ങളിൽ അനുസരണ ശീലം ഉണ്ടാക്കേണ്ടത്, വാത്സല്യം കൊണ്ടാണ് കുഞ്ഞുങ്ങളിൽ ജീവിതം കെട്ടിപടുക്കേണ്ടത്….
എന്റെ ഏറ്റവും വലിയ, മൂല്യമുള്ള Asset എന്റെ കുഞ്ഞാണ്, അവരെ ഒരു പേടിക്കും, വേവലാതിക്കും വിട്ട് കൊടുക്കില്ലെന്ന് നമ്മൾ അമ്മമാർ തീരുമാനിക്കണം, ആ തീരുമാനം കൊണ്ട് ഈ ലോകം മാറും, ഇനി ജനിക്കുന്ന ഒരു കുഞ്ഞും കൊലപാതകിയോ, മയക്കു മരുന്ന് ഉപയോഗിക്കുന്നവനോ, നന്മ നശിച്ചവനോ ആകാതിരിക്കാൻ നമുക്ക് ആദ്യം നല്ല അച്ഛനും അമ്മയുമാകാം.