അവർ എന്നെ തല്ലാ, ൻ വരെ വന്നു, അച്ഛൻ ആണ് ഒരുവിധം രക്ഷിച്ചത്

പ്രേക്ഷർകർക്ക് വളരെ പരിചിതമാണ് ചന്ദമഴയിലെ മധുമതിയെ, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയതാരം യമുന ആയിരുന്ന മധുമതിയായി എത്തി പ്രേക്ഷരുടെ മനം കവർന്നത്, വില്ലത്തി വേഷങ്ങൾ ചെയ്തിരുന്ന യമുന മധുമതി ആയപ്പോൾ പ്രേക്ഷരകർ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു.…

പ്രേക്ഷർകർക്ക് വളരെ പരിചിതമാണ് ചന്ദമഴയിലെ മധുമതിയെ, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയതാരം യമുന ആയിരുന്ന മധുമതിയായി എത്തി പ്രേക്ഷരുടെ മനം കവർന്നത്, വില്ലത്തി വേഷങ്ങൾ ചെയ്തിരുന്ന യമുന മധുമതി ആയപ്പോൾ പ്രേക്ഷരകർ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യമുന വിവാഹിതയായത്, താരത്തിന്റെ രണ്ടാം വിവാഹ വാർത്ത പുറത്ത് വന്നതോടെ നിരവധി വിമർശങ്ങൾ ആണ് താരത്തിന് നേരെ ഉയർന്നു വന്നത്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് യമുന തന്റെ പ്രവർത്തികളിൽ കൂടി പ്രേക്ഷകർക്ക് തെളിയിച്ച് കൊടുക്കുന്നുണ്ട്.

ഒരുകാലത്ത് നിരവധി സിനിമകളുടെ ഭാഗമായ താരം പ്രേക്ഷകർക്ക് ഏറെ സുപരിചിത ആണ്. ഒരു കാലത്ത് സിനിമയിൽ നിറഞ്ഞു നിന്ന താരം പിന്നീട് ടെലിവിഷൻ പരമ്പരകളിലേക്ക് മാറുകയായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് തനിക്ക് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് യമുന. ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യം പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് ഞാൻ ജ്യാലയായി എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയം. ആ സമയത്ത് ആ പരമ്പരയിൽ ഞാൻ നെഗറ്റീവ് കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. അതിൽ ഒരു കുഞ്ഞിനെ ചവുട്ടുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതിന്റെ ഒക്കെ ടെലികാസ്റ്റിംഗ് കഴിഞ്ഞു ഒരിക്കൽ ഞാനും കുടുംബവും കൂടി കന്യാകുമാരിക്ക്‌ പോയി.

അവിടെ ചെന്നപ്പോൾ ഒരു കൂട്ടം പേര് എന്നെ കണ്ടു കൊണ്ട് എന്റെ നേർക്ക് വന്നു. നീ ഒരു മനുഷ്യസ്ത്രീ ആണോ, നീ മച്ചിയായി പോകും എന്നൊക്കെ പറഞ്ഞു എന്നെ തല്ലാൻ വന്നു. അന്ന് ഇതൊക്കെ അഭിനയം ആണെന്ന് ഒന്നും ആളുകൾ ചിന്തിക്കാത്ത സമയം ആയിരുന്നു. മച്ചിയുടെ അർഥം പോലും എനിക്ക് അന്ന് അറിയാത്ത പ്രായമായിരുന്നു.  എന്റെ മകൾ പാവമാണ്, അവൾ അവളുടെ ജോലി അല്ലെ ചെയ്യുന്നത്, അവർ പറയുന്നത് മാത്രമാണ് അവൾ അഭിനയിച്ച് കാണിക്കുന്നത് എന്നൊക്കെ അവരോട് എന്റെ അച്ഛനും അമ്മയും പറഞ്ഞു. അപ്പോഴും അവർ എന്നെ ദേക്ഷ്യത്തോടെ നോക്കുകയായിരുന്നു. ഒരുവിധം ആണ് അന്ന് അവിടെ നിന്ന് രക്ഷപെട്ടത് എന്നും യമുന പറഞ്ഞു.