‘അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം, പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം’നവ്യയുടെ പേരിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം ഇതാണ്!

ചലച്ചിത്ര താരം നവ്യ നായർ കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പ്രധാമന്ത്രിയുടെ യുവം 2023യിൽ പങ്കെടുത്തിരുന്നു. ഇതിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞിരിക്കുകയാണ്. യുവം പരിപാടിയിൽ നവ്യയുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര…

ചലച്ചിത്ര താരം നവ്യ നായർ കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പ്രധാമന്ത്രിയുടെ യുവം 2023യിൽ പങ്കെടുത്തിരുന്നു. ഇതിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞിരിക്കുകയാണ്. യുവം പരിപാടിയിൽ നവ്യയുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര മോദി എത്തിയപ്പോൾ കാലിൽ വീണ് നവ്യ വണങ്ങുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ യുവം പരിപാടിയിൽ പങ്കെടുത്തതിന് കടുത്ത രീതിയിലുള്ള സൈബർ ആക്രണങ്ങളാണ് നവ്യക്കെതിരെ എത്തുന്നുത്.നവ്യ നായരുടെ വാക്കുകൾ എന്ന പേരിൽ വ്യാജ വാർത്തയുടെ സ്‌ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ”അപർണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമിൽ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം” എന്ന് നവ്യ പറഞ്ഞതായുള്ള വാർത്തയാണ് പ്രചരിക്കുന്നത്.

 

എന്നാൽ നവ്യയുടെ പേരിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണ്. റിപ്പോർട്ടർ ടിവിയുടെ ലോഗോയോടെ പ്രചരിക്കുന്നത വ്യാജമാണെന്ന് റിപ്പോർട്ടർ ടിവി ഓൺലൈൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോർട്ടർ ടിവി വ്യക്തമാക്കിയിട്ടുണ്ട്. നടിമാരായ അപർണ ബാലമുരളിയും നവ്യ നായരും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി ആരും തന്നെ വാർത്ത നൽകിയിട്ടില്ല. യുവം പരിപാടിയിൽ നടിമാരെ കൂടാതെ ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, ഗായകരായ വിജയ് യേശുദാസ്, ഹരി ശങ്കർ, സ്റ്റീഫൻ ദേവസ്യ എന്നിവരുമുണ്ടായിരുന്നു