ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ തന്നെ ഇടിമുഴക്കമായി മാറിയ സിനിമയാണ് യഷ് നായകനായെത്തിയ കെജിഎഫ്-2. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ആയിരം കോടിയിലധികം കളക്ഷന്‍ നേടി അത്ഭുതങ്ങള്‍ സൃഷ്ടിട്ടു. ശ്രീനിധി ഷെട്ടിയും ചിത്രത്തിലെ പ്രകടനത്തില്‍ മതിപ്പുളവാക്കി.
കഥ പറച്ചിലിന്റെ ശൈലിയില്‍ ഒരുക്കിയ ഈ ചിത്രം ഭാഷാ ഭേദമന്യേ കോളിവുഡിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ചു. ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന ടോളിവുഡിന് പിന്നാലെ കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുക്കാന്‍ ‘കെജിഎഫി’നായി. രാജ്യത്തെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ‘ബാഹുബലി’യെന്ന പോലെ ‘കെജിഎഫും’ മറുപേരായി മാറി.
ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ യഷിന്റെ ലുക്ക് വൈറലായിരുന്നു. താരത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. ഭാര്യ രാധികയ്ക്കും കുട്ടികള്‍ക്കുമൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും നടന് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മകള്‍ക്കൊപ്പം കളിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.