Film News

കാട്ടാനക്കൂട്ടത്തില്‍ നിന്നും അത്ഭുത രക്ഷ!!! സജി ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍

Published by
Anu B

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ യുവാവ് അഭയം തേടിയത് മരത്തിന് മുകളില്‍. ഒന്നരമണിക്കൂര്‍ മരത്തിന് മുകളിലിരുന്നാണ് ഇടുക്കി സ്വദേശി ജീവന്‍ രക്ഷിച്ചത്.

ഇടുക്കി ചിന്നക്കനാലിലാണ് സംഭവം. സിങ്കുകണ്ടം സ്വദേശി സജിയാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ അകപ്പെട്ടത്. രാവിലെ കൃഷിയിടത്തില്‍ വച്ചാണ് സജി കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തില്‍ ഓടിക്കയറുകയായിരുന്നു.

ഇന്ന് രാവിലെയോടെയാണ് സംഭവം. കൃഷി സ്ഥലത്തെത്തിയതായിരുന്നു സജി. ഈ സമയത്താണ് ആനക്കൂട്ടം പാഞ്ഞുവന്നത്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടിയാനകളുമാണ് പാഞ്ഞടുത്തത്.

ഓടി രക്ഷപെടാനുള്ള വഴി കാണാത്തതുകൊണ്ട് മുന്നില്‍ കണ്ട മരത്തിന് മുകളില്‍ കയറിയിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാത്തതോടെയാണ് ഒന്നരമണിക്കൂറിലധികം മരത്തിന് മുകളില്‍ തന്നെ ഇരുന്നു.

ഒടുവില്‍ നാട്ടുകാരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി. ഇതോടെയാണ് സജി താഴെ ഇറങ്ങിയത്. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണ് ഇടുക്കി ചിന്നക്കനാല്‍.