കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് യുവക്കൊപ്പം മൃദുല, വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ

യുവ കൃഷ്ണയും മൃദുലയും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്നറിഞ്ഞതോടെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നില്ലെങ്കിലും ജീവിതത്തില്‍ ഒന്നാവുകയാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞത്. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് കാരണക്കാരിയായത്. യുവയുമായും മൃദുലയുമായും സൗഹൃദമുണ്ട് രേഖയ്ക്ക്. ഇരുവരുടേയും…

യുവ കൃഷ്ണയും മൃദുലയും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്നറിഞ്ഞതോടെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നില്ലെങ്കിലും ജീവിതത്തില്‍ ഒന്നാവുകയാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞത്. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് കാരണക്കാരിയായത്. യുവയുമായും മൃദുലയുമായും സൗഹൃദമുണ്ട് രേഖയ്ക്ക്. ഇരുവരുടേയും അമ്മയായി അഭിനയിച്ച് വരികയാണ് രേഖ. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മകനാണ് യുവ. മൃദുലയേയും തനിക്ക് അടുത്തറിയാമെന്നും രേഖ രതീഷ് പറഞ്ഞിരുന്നു. യുവയുടേയും മൃദുലയുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മിക്കപ്പോഴും ഇരുവരും തമ്മിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെക്കാറുണ്ട്, കഴിഞ്ഞ ദിവസം വിഷു ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരു ചിത്രം പങ്കുവെച്ചിരുന്നു, ആ ചിത്രമാണ് ആരാധകരിൽ ഇപ്പോൾ സംശയം ഉണ്ടാക്കിരിയിരിക്കുന്നത്, ഇരുവരും വിവാഹിതരായോ എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത്,  യുവക്കൊപ്പം മൃദുല കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞാണ് നിൽക്കുന്നത്, രണ്ടു പേരും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്, സീരിയലിന്റെ ഷൂട്ടിനിടെ വെച്ച് എടുത്തതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും ഉടൻ തന്നെ തങ്ങളുടെ വിവാഹം ഉണ്ടാകും എന്ന് പറഞ്ഞത്, എന്നാൽ വിവാഹത്തിന്റെ തീയതി ഇരുവരും പുറത്ത് വിട്ടിട്ടില്ല.

ഇപ്പോൾ ഇരുവരുടെയും  ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്, നിരവധി പേരാണ് യുവക്കും മൃദുലക്കും ആശംസ നേർന്ന് എത്തുന്നത്. അടുത്തിടെ മൃദുല തന്നെ യുവ പെണ്ണുകാണാൻ വന്നപ്പോൾ ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരുന്നു, വീഡിയോയിൽ പെണ്ണുകാണാൻ വന്ന സമയത്ത് യുവ മൃദുലയെ വട്ടം കറക്കിയത് കാണാമായിരുന്നു, പെണ്ണ് കാണാൻ വന്നപ്പോൾ ഉള്ള യുവയുടെ കുസൃതി എന്ന് പറഞ്ഞ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു, വിവാഹ പർച്ചേസിന് പോയപ്പോൾ മൃദുല മൂക്ക് കുത്തിയ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു, അലറി കരയുന്ന മൃദുലയെ ആണ് വീഡിയോയിൽ കാണാൻ സാധിച്ചത്