സക്കറിയ നായകനാകുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്!

സംവിധായകന്‍, നടന്‍ എന്നീ മേഖലകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സക്കറിയ നായകനാകുന്ന സിനിമയാണ് ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’, ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍. സക്കറിയ കേന്ദ്ര…

സംവിധായകന്‍, നടന്‍ എന്നീ മേഖലകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സക്കറിയ നായകനാകുന്ന സിനിമയാണ് ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’, ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍. സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷമിം മൊയ്ദീന്‍ ആണ്. ഹരിത എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആഷിഫ് കക്കോടിയാണ്. ‘വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുള്ള സിനിമയാണ് ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’.

പേര് കൊണ്ട് തന്നെ സിനിമ പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഷാഫി കോറോത്താണ്. എഡിറ്റിംഗ്, ഷഫീക്കും നിര്‍വ്വഹിക്കും. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നതായിരിക്കും ചിത്രത്തിലെ ഗാനങ്ങള്‍. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് സക്കറിയ. 2018ലെ മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. പ്രേക്ഷകരുടെ ഉള്ളുതൊട്ടൊരു സിനിമ എന്ന വിശേഷണവും ഈ സിനിമയ്ക്ക് ചേരുന്നതാണ്.

ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സക്കറിയ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ ‘ഹലാല്‍ ലൗ സ്റ്റോറി’യാണ്. പിന്നീട് അഭിനയ രംഗത്തേക്കും സക്കറിയ തിരിയുകയായിരുന്നു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്,

സൗണ്ട് ഡിസൈന്‍- പി സി വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിന്റോ വടക്കേക്കര, ആര്‍ട്ട് – ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്സ് എന്നിവരാണ്.