‘അതേ പടി’..!! സോഷ്യല്‍ മീഡിയയില്‍ വൈറലായി കുട്ടി പിഷുവിന്റെ ഫോട്ടോ!!

മലയാള സിനിമാ രംഗത്ത് ഒരുപാട് മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് രമേഷ് പിഷാരടി. നടന്‍, സംവിധായകന്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ താരം സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്…

മലയാള സിനിമാ രംഗത്ത് ഒരുപാട് മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് രമേഷ് പിഷാരടി. നടന്‍, സംവിധായകന്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ താരം സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത് ക്യാപ്ഷന്‍ സിംഹം എന്നാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രമേശ് പിഷാരടി പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ വേഗത്തിലാണ് വൈറലായി മാറാറുള്ളത്.

അതിന് ഒരു പ്രധാന കാരണം പോസ്റ്റിന് അടിയില്‍ രമേഷ് പിഷാരടി കുറിക്കുന്ന ക്യാപ്ഷന്‍ തന്നെയാണ്. തഗ്ഗ് ക്യാപ്ഷനുകളടിച്ച് താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഓര്‍മ്മചിത്രമാണ് ശ്രദ്ധ നേടുന്നത്. പഴയ ചിത്രത്തില്‍ ഉള്ള അതേ പടിക്ക് മുന്നില്‍ നിന്ന് ഏറ്റവും പുതിയതായി എടുത്ത ചിത്രവും പിഷാരടി പങ്കുവെച്ചിട്ടുണ്ട്. അതേ പടി എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.

പോസ്റ്റ് പങ്കുവെച്ച് നടന്‍ എത്തിയതോടെ നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് അടിയില്‍ വന്ന് നിറയുന്നത്. അതേ ‘പടി’ ഇതേ ‘പടി’ നിലനിര്‍ത്തിയത് രമേഷ് പിഷാ’രടി… Common every പടി…തല ചൊറിഞ്ഞ് confused ആയി ഇരിക്കുന്ന കുട്ടി പിഷു.. ഉയര്‍ച്ചകളില്‍ പഴമയുടെ ഓര്‍മ്മപ്പടികള്‍ മറക്കാതിരിക്കുക.. പുതിയ ഫോട്ടോയിലുള്ള രണ്ടു മരങ്ങളെ പഴയ ഫോട്ടോയില്‍ കാണാനില്ല..

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

എന്നിങ്ങനെ നീളുന്നു കമന്റ് ബോക്‌സില്‍ ആരാധകരുടെ കണ്ടുപിടിത്തങ്ങളും അഭിപ്രായങ്ങളും… എന്തായാലും ഈ അതേപടി ഫോട്ടോയ്ക്ക് ഒപ്പം രമേഷ് പിഷാരടിയുടെ കുട്ടിക്കാല ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.