എന്റെ ജീവിതം മാറി മറിഞ്ഞ ദിവസം ആയിരുന്നു അന്ന്!

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ ശ്രദ്ധേയമായ താരമാണ് നടി തൃഷ കൃഷ്ണന്‍. ജോഡി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും താരം തിളങ്ങുകയും ചെയ്‌തു. 2002 ൽ…

Trisha about photo

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ ശ്രദ്ധേയമായ താരമാണ് നടി തൃഷ കൃഷ്ണന്‍. ജോഡി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും താരം തിളങ്ങുകയും ചെയ്‌തു. 2002 ൽ ആണ് താരം നായികയായി അഭിനയിക്കുന്നത്. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നിരവധി ആരാധകരെയും താരം ഇതിനോടകം സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്കും പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്. trisha1

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്റെ ജീവിതം മാറി മറിഞ്ഞ ദിവസം എന്ന തലക്കെട്ടോടുകൂടിയാണ് തൃഷ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. 1999 ൽ മിസ്സ് ചെന്നൈ പട്ടം നേടിയ ഫോട്ടോയാണ് തൃഷ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയത്. മിസ് ചെന്നൈ പട്ടം നേടിയതാന് താരം സിനിമയിൽ എത്താൻ കാരണമായത്. അത് കൊണ്ടാണ് താരം അത്തരത്തിൽ ഒരു തലക്കെട്ട് ചിത്രത്തിന് നൽകിയത്.

ഒരു സമയത്ത് തമിഴ് സിനിമയിൽ നിറഞ്ഞുനിന്ന താരം എന്നാൽ ഇപ്പോൾ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കുന്നോളൂ. വിജയ് സേതുപതിക്കൊപ്പം കഴിഞ വര്ഷം പുറത്തിറങ്ങിയ 96 ൽ ആണ് താരം അവസാനമായി അഭിനയിച്ചത്. മികച്ച സ്വീകരണം ആണ് ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകമനസ്സുകളിൽ മായാതെ കിടപ്പുണ്ട്. ഇനിയും നിരവധി ചിത്രങ്ങളുമായി താരം സ്‌ക്രീനിൽ എത്തുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.