മന്‍സൂര്‍ അലിഖാന്‍ മനുഷ്യരാശിക്ക് അപമാനം!!! ഇനി ഒപ്പം അഭിനയിക്കില്ല-ആഞ്ഞടിച്ച് തൃഷ

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരറാണിയാണ് നടി തൃഷ. കഴിഞ്ഞ ദിവസം നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വീഡിയോ സോഷ്യലിടത്ത് വൈറാലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി തൃഷയ്‌ക്കെതിരെ…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരറാണിയാണ് നടി തൃഷ. കഴിഞ്ഞ ദിവസം നടന്‍
മന്‍സൂര്‍ അലിഖാന്‍ തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വീഡിയോ സോഷ്യലിടത്ത് വൈറാലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി തൃഷയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാമര്‍ശം നടത്തിയത്. ഒരഭിമുഖത്തിലാണ് മന്‍സൂര്‍ വിവാദപരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദമായതോടെ പ്രതികരിച്ചിരിക്കുകയാണ് നടി തൃഷ. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ല എന്നും തൃഷ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു തൃഷ നടനെതിരെ ആഞ്ഞടിച്ചത്.

എന്നെ കുറിച്ച് വെറുപ്പുളവാക്കുന്ന നിലയില്‍ മന്‍സൂര്‍ അലി ഖാന്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കണ്ടു. അതിനെ ശക്തമായി അപലപിക്കുന്നു. സെക്‌സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ് അത്. ഇയാള്‍ക്കൊപ്പം ഇതുവരെ സ്‌ക്രീന്‍സ്‌പേസ് പങ്കിട്ടിട്ടില്ല എന്നതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഇനി അതൊരിക്കലും സംഭവിക്കുകയില്ല എന്ന് ഞാന്‍ ഉറപ്പ് വരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്, തൃഷ എക്‌സില്‍ കുറിച്ചു.

മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയില്‍ തൃഷയെ ഇടാന്‍ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ല, ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നായിരുന്നു ലിയോയുടെ പ്രൊമോഷനിടെ മന്‍സൂര്‍ പറഞ്ഞത്. കടുത്ത വിമര്‍ശനമാണ് നടനെതിരെ സോഷ്യല്‍ മീഡിയയിലും നിറയുന്നത്.