വയലൻസിനും സ്ത്രീവിരുദ്ധതയ്ക്കും തൃഷയുടെ പ്രശംസ; വിജയിക്കാൻ വയലൻസെന്ന് ആമിർഖാൻ

രണ്‍ബീര്‍ കപൂറിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘അനിമല്‍’. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമല്‍’ സംവിധാനം ചെയ്തിരിക്കുന്നത്.അനിമല്‍ തിയേറ്ററിലെത്തിയതിന് പിന്നാലെ സംവിധായകനെ വിമര്‍ശിച്ചു കൊണ്ട് നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്‌സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇപ്പോള്‍ ഈ വിമര്ശനങ്ങള്ക്ക്  പിന്നാലെ നടന്‍ അമീര്‍ ഖാന്റെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സംവിധായകര്‍ അവരുടെ സിനിമകള്‍ വിജയിക്കാന്‍ വയലന്‍സിനെയും ലൈംഗികതയെയും ആശ്രയിക്കുന്നു എന്ന് മുമ്പ് അമീര്‍ പറഞ്ഞതിന്റെ വീഡിയോയാണ് വൈറലായത്.പ്രേക്ഷകരെ പ്രകോപിപ്പിക്കാന്‍ വളരെ എളുപ്പമുള്ള ചില വികാരങ്ങളുണ്ട്. ഒന്ന് വയലന്‍സാണ്. രണ്ടാമത്തേത് ലൈംഗികതയും. ഈ രണ്ട് വികാരങ്ങളും മനുഷ്യനെ എറ്റവും എളുപ്പത്തില്‍ പ്രകോപിപ്പിക്കുന്നു.

ഒരു സംവിധായകന് നല്ല കഥ എഴുതാനും അതിലൂടെ ഇമോഷനുകള്‍ കാണിക്കാനും കഴിവില്ലെങ്കില്‍, അവര്‍ അവരുടെ സിനിമകള്‍ വിജയിക്കാന്‍ വയലന്‍സിനെയും ലൈംഗികതയെയും ആശ്രയിക്കും.സിനിമയില്‍ ലൈംഗികതയും വയലന്‍സും ഒരുപാട് ഉള്‍പെടുത്തിയാല്‍ ആ സിനിമ വിജയിക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തെറ്റായ ചിന്തയാണ്.
ഇത്തരം സിനിമകള്‍ ചെയ്താല്‍ അത് ചിലപ്പോള്‍ വിജയിച്ചേക്കാം, പക്ഷേ അത് സമൂഹത്തിന് വളരെയധികം ദോഷം ചെയ്യും. അത് വളരെ തെറ്റാണ്. സിനിമ കാണുന്ന പ്രേക്ഷകരിലും യുവാക്കളിലും അത് വലിയ സ്വാധീനമുണ്ടാക്കും.സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നമ്മള്‍ ധാര്‍മികമായി അതിന്റെ ഉത്തരവാദികളാകും. സിനിമയില്‍ വയലന്‍സ് പാടില്ലെന്ന് ഞാന്‍ പറയുന്നില്ല. അത് സിനിമയിലെ വിഷയത്തെ ആശ്രയിച്ചിരിക്കുന്നു,’ അമീര്‍ ഖാന്‍ വീഡിയോയില്‍ പറയുന്നു.  അതേസമയം ആനിമലിനെ   പ്രശംസിച്ച് സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം നിരവധി പേരെത്തിയിരുന്നു. രൺബീർ കപൂറിന്റെ പ്രകടനത്തെ കുറിച്ച് ഒരു വിഭാഗം ആളുകൾ അഭിപ്രായം പറയുമ്പോൾ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ സ്ത്രീവിരുദ്ധതയാണ്. ഇതിനിടെ അനിമലിനെ  കുറിച്ചുള്ള തൃഷയുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറി .

പോസ്റ്റ് വിവാദമായതോടെ താരം അത് പിൻവലിക്കുകയും ചെയ്തു. വയലൻസ് ആണ് ആനിമൽ എന്ന ചിത്രത്തിന്റെ മുഖ്യ ഘടകം. കൾട്ട് എന്നാണ് ചിത്രത്തെ അഭിനന്ദിച്ച് തൃഷ കുറിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകളും തുടങ്ങി. വിമർശനങ്ങൾ രൂക്ഷമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. സിനിമയുടെ പ്രമേയവും ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്ന മൻസൂർ അലി ഖാന്റെ തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശവും ചേർത്തായിരുന്നു നടിക്കെതിരെ ഉയർന്ന പ്രധാന വിമർശനം. ചിത്രത്തിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരാൾ ചോദിച്ചത്. എന്തായാലും ആദ്യത്തെ ഞായറാഴ്ച മികച്ച കളക്ഷനാണ് ചിത്രം നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ട്രേഡ് അനലിസ്റ്റകളുടെ റിപ്പോർട്  അനുസരിച്ച് ചിത്രം മൂന്ന് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ 360 കോടി നേടിയിട്ടുണ്ട്. അതേ സമയം നോര്‍ത്ത് അമേരിക്കയില്‍ ചിത്രം വലിയ കളക്ഷനാണ് നേടുന്നത് ഓപ്പണിംഗ് വാരാന്ത്യത്തില്‍ ചിത്രം 41.3 കോടിയാണ് യുഎസ് കാനഡ മാര്‍ക്കറ്റില്‍ നേടിയത്. അതായത് ഇനിയും ഏറെ നാഴികകല്ലുകള്‍ ചിത്രം ഈ ബോക്സോഫീസില്‍ പിന്നിടും എന്നാണ് വിവരം. അതേ സമയം  ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം 71.46 കോടിയാണ് നേടിയത് എന്നാണ് പറയുന്നത്. ഇതോടെ മൂന്ന് ദിവസത്തില്‍ ചിത്രം ഇന്ത്യയില്‍ മാത്രം 201.53 കോടി കളക്ഷന്‍ നേടി. ഇതില്‍ 176 കോടിയും ഹിന്ദിയിലാണ് നേടിയത്. രശ്മിക മന്ദാന നായികയായെത്തിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡിസംബര്‍ ഒന്നിനായിരുന്നു റിലീസായത്. ചിത്രത്തില്‍ രശ്മിക മന്ദാനക്ക് പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും അഭിനയിക്കുന്നുണ്ട്.ഏറെ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ബോക്‌സ് ഓഫീസില്‍ റെക്കോഡ് വിജയമാണ് ചിത്രം നേടുന്നത്. ഷാരൂഖ് ഖാന്റെ ജവാന്‍ സിനിമയെ മറികടന്ന്, ബോക്‌സ് ഓഫീസില്‍ 100 കോടി നേടുന്ന ഹിന്ദിയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ചിത്രമായി അനിമല്‍ മാറിയിരുന്നു.