കണ്ടു കഴിഞ്ഞാലും നമ്മളെ വിസ്മയിപ്പിച്ചുക്കൊണ്ടെ ഇരിക്കുന്ന ഒരു സിനിമ

Tumbbad ( 2018/ Hindi) Fantacy Horror ത്രില്ലർ അല്ലെങ്കിൽ Mythological ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുത്തശ്ശി കഥപോലെ മനോഹരമായ ഒരു സിനിമ. തുംബ്ബഡ് ഒരു ഗ്രാമത്തിന്റെ പേരാണ് … ദേവിയുടെ ശാപത്താല്‍ എപ്പോഴും മഴ പെയ്യുന്നൊരു ഗ്രാമം. തുംബ്ബഡ് ഗ്രാമത്തിലെ നിധിയും അത് സ്വന്തമാക്കാൻ യാത്ര തിരിക്കുന്ന നായകനിലുടെയും ആണ് കഥ മുന്നോട്ട് പോകുന്നത്. ലോകത്ത് എവിടെ ഇരുന്നു കണ്ടാലും ഈ സിനിമ അവസാനിക്കുന്നത് വരെ നമ്മൾ തുംബ്ബഡ് എന്ന ഗ്രാമത്തിൽ അകപ്പെട്ട പോലെ തോന്നിയേക്കാം… തിരക്കഥയും ഫ്രെയിമുകളും അത്രയ്‌കേറെ വിസ്മയിപ്പിക്കുന്നുണ്ട്.. മഴ പെയ്യുന്ന രംഗങ്ങൾക്ക് ഒക്കെ എന്തൊരു ഭംഗി ആണ്.

മഴ പെയ്തുകൊണ്ടെ ഇരിക്കുന്ന ഒരു ഗ്രാമം സംവിധായകൻ പകർത്തിയത് ഏകദേശം 4 മൺസൂൺ സീസണുകൾ എടുത്തു ആണെന്ന് അറിയുമ്പോൾ വിസ്മയം ഇരട്ടി ആയേക്കാം.. ഭീതിയും അതിശയവും ഉണ്ടാക്കുന്ന അസാമാന്യ വിഷ്വൽസും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അതിനു മുകളിൽ നിർത്താവുന്ന തിരക്കഥയും അഭിനയ പ്രകടനങ്ങളും ആണ് സിനിമയിൽ ഉടനീളം എങ്കിലും ബജറ്റ് വെറും 5 crore മാത്രം ആണ്. അലെങ്കില്ലും ചില സിനിമകൾ അങ്ങനെ ആണല്ലോ. കണ്ടു കഴിഞ്ഞാലും അത് നമ്മളെ വിസ്മയിപ്പിച്ചുക്കൊണ്ടെ ഇരിക്കും.