അമ്മയില്‍ ആവശ്യത്തിന് സ്ത്രീ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ- മണിയന്‍പിള്ള രാജു

മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. പല തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ക്കും വേദിയായ അമ്മ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ ഔദ്യോഗിക പാനലിലെ പ്രമുഖരായ രണ്ട് താരങ്ങള്‍…

മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. പല തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ക്കും വേദിയായ അമ്മ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ ഔദ്യോഗിക പാനലിലെ പ്രമുഖരായ രണ്ട് താരങ്ങള്‍ പരാജയപ്പെടുകയും ഒരു പാനലിന്റെയും ഭാഗമാകാതെ മത്സരിച്ച മണിയന്‍പ്പിള്ള രാജു ഉള്‍പ്പെടെയുള്ളവര്‍ വിജയിക്കുകയും ചെയ്തു.
അമ്മയിലേക്ക് വളരെ അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ട മണിയന്‍പ്പിള്ള രാജു തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ വാക്ക്-വാദങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവസാനിച്ചതായി അഭിപ്രായപ്പെട്ടു.

maniyan-pilla-raju

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍,

ഇനീ അമ്മയിലെ അംഗങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു. ഒപ്പം പ്രസിഡന്റ് മോഹന്‍ലാലിന് ഒരു സഹായമെന്ന നിലയില്‍ സംഘടനയില്‍ തുടരാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്.
സ്ത്രീകള്‍ക്കാണ് താന്‍ മത്സരിച്ച സീറ്റ് സംവരണം ചെയ്തതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും മത്സരിക്കാനായി നില്‍ക്കില്ലായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പലരും പലതും പറഞ്ഞിട്ടുണ്ടാകാം. അതൊക്കെ കഴിഞ്ഞു. ആരോടും നെഗറ്റീവായി സമീപിച്ചിട്ടില്ല. ജയിപ്പിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പോലും മോശമായ പ്രചാരണം നടത്തിയിട്ടില്ല. ഇടവേള ബാബു ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് പത്ത് ലക്ഷം രൂപ തരാമെന്ന് പറഞ്ഞാല്‍പ്പോലും തനിക്ക് കഴിയില്ല. കാരണം ഇതിനായി ജീവിതം ഹോമിച്ച് നില്‍ക്കുന്നയാളാണ് ഇടവേള ബാബു. അമ്മ ശക്തമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു പരാതിയുമില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി ഓരോ തന്ത്രങ്ങളും ഉപയോഗിക്കും. സിദ്ദിഖ് പറഞ്ഞതുപോലെ അതൊക്കെ അങ്ങനെ കണ്ടാല്‍ മതി. അമ്മയില്‍ ആവശ്യത്തിന് സ്ത്രീ പ്രാതിനിധ്യമുണ്ട്. സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ.