ജയറാമിനും യുഎഇ ഗോള്‍ഡന്‍ വിസ

മലയാളത്തിന്റെ പ്രിയതാരമാണ് ജയറാം. ഇപ്പോഴിതാ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരിക്കുന്ന സന്തോഷമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച വിവരം അറിയിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ…

മലയാളത്തിന്റെ പ്രിയതാരമാണ് ജയറാം. ഇപ്പോഴിതാ ജയറാമിന് യുഎഇ
ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരിക്കുന്ന സന്തോഷമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച വിവരം അറിയിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മലയാളി വ്യവസായി യൂസഫലിക്കൊപ്പമാണ് ജയറാം
എത്തിയത്. മലയാളികളുടെ സ്വകാര്യ അഹങ്കാരം ..യൂസഫലി സര്‍…കടപ്പാട്…സ്‌നേഹം ഗോള്‍ഡന്‍ വിസ നല്‍കിയതിന് യുഎഇ ഗവണ്‍മെന്റിന് നന്ദി അറിയിക്കുന്നു ..കൂടാതെ എന്നെ സ്‌നേഹിക്കുന്ന മലയാള സമൂഹത്തിനും- എന്ന് ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് യുഎഇ നല്‍കുന്ന ദ്വീര്‍ഘകാല വിസയാണ് ഗോള്‍ഡന്‍ വിസ. ഈ അടുത്തായി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമെല്ലാം യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെഎസ് ചിത്ര എന്നിവരൊക്കെ അടുത്തിടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

പത്ത് വര്‍ഷത്തേക്ക് നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി യുഎഇ സര്‍ക്കാര്‍ 2018ലാണ് ആരംഭിച്ചത്.

ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും കഴിയും. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ തന്നെ പുതുക്കപ്പെടും. ആദ്യം നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡന്‍ വിസ കൊവിഡ് സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കിയിരുന്നു. ഇക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവും.

ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ചത് വ്യവസായി എംഎ യൂസഫലിക്കാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും ഈ പദ്ധതിയിലൂടെ സാധ്യമായി.