ആ ഒരു ഫോട്ടോ ഒഴികെ ബാക്കി എല്ലാ ഫോട്ടോകളും ക്യാമറയിൽ പതിഞ്ഞു ഉടയോനിൽ സംഭവിച്ചത്

വലിയ വിശ്വാസങ്ങളും അന്ത വിശ്വാസങ്ങളും നിലനിൽക്കുന്ന മേഖലയാണ് സിനിമ ഇൻഡസ്ട്രി. സിനിമാക്കാരുടെ ഇടയിൽ ഒരുപാട് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം ഉണ്ട്. കാലം എത്ര മാറി എന്ന് പറഞ്ഞാലും സിനിമയിലെ ഈ കാര്യങ്ങൾക്ക് മാത്രം ഒരു…

വലിയ വിശ്വാസങ്ങളും അന്ത വിശ്വാസങ്ങളും നിലനിൽക്കുന്ന മേഖലയാണ് സിനിമ ഇൻഡസ്ട്രി. സിനിമാക്കാരുടെ ഇടയിൽ ഒരുപാട് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം ഉണ്ട്. കാലം എത്ര മാറി എന്ന് പറഞ്ഞാലും സിനിമയിലെ ഈ കാര്യങ്ങൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടാകാറില്ല. ഇന്നും ഏതൊരു സിങെന ആരംഭിക്കുന്നതിന് മുൻപും ചിത്രത്തിന്റെ പൂജ നടക്കാറുണ്ട്. അതിനെ വിശ്വാസം എന്ന് വേണമെങ്കിൽ എടുക്കാം. എന്നാൽ ചില അന്ധവിശ്വാസങ്ങളും സിനിമയിൽ ഉണ്ട്. ഒരു നടനോ നടിയോ അഭിനയിച്ച ഒന്നിലധികം സിനിമകൾ പരാജയപ്പെടുകയാണ് എങ്കിൽ അവരെ രാശി ഇല്ലാത്തവരായിട്ടാണ് സിനിമ മേഖല കണക്കാക്കുന്നത്. ഈ നടന്റെയോ നടിയുടെയോ ആദ്യ സിനിമയാണ് ഇത്തരത്തിൽ പരാജയപ്പെടുന്നത് എങ്കിൽ അവർ ചിലപ്പോൾ സിനിമ മേഖലയിൽ നിന്ന് തന്നെ അപ്രത്യക്ഷം ആയി എന്നും വരാം.

ഇത്തരത്തിൽ മോഹൻലാൽ ഇരട്ടവേഷത്തിൽ എത്തിയ ഉടയോൻ എന്ന ചിത്രം പരാചയപ്പെടാൻ  കാരണമായി പറയുന്നത് ഇത്തരത്തിൽ ഒരു അന്ധവിശ്വാസത്തിൻറെ കഥയാണ്. ഭദ്രനാണ് ഉടയോൻ സംവിധാനം ചെയ്തത്. ഉടയോനിൽ മോഹൻലാലിന്റെ പ്രതിനായകനായി വരുന്നത് നടൻ സലിം ഘൗസ ആയിരുന്നു. ചിത്രത്തിൽ ഇദ്ദേഹത്തിനെ ആദ്യമായി സ്‌ക്രീനിൽ കാണിക്കുമ്പോഴുള്ള രംഗം കുറച്ച്  ഭീകരമായി തന്നെ അവതരിപ്പിക്കാൻ ഭദ്രൻ തീരുമാനിച്ചു. അതിനായി ഒരു ഇറച്ചി മാർക്കറ്റ് ആണ് ഭദ്രൻ മനസ്സിൽ തീരുമാനിച്ചത്. രക്തം ഇറ്റ്‌ വീഴുന്ന ആടിന്റേയും കാളയുടെയും തലയുടെ രൂപം ആദ്യം കാണിക്കാൻ ആണ് ഭദ്രൻതീരുമാനിച്ചത് . പൊള്ളാച്ചിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്നാൽ അങ്ങോട്ട് പോകും വഴിക്ക് ഭദ്രൻ ഒരു ഭദ്രകാളി ക്ഷേത്രം കണ്ടു.

 ക്ഷേത്രത്തിലെ ദ്വാരപാലകന്റെത് പല്ലുന്തിച്ച ഭീഭത്സമായ ഒരു രൂപമായിരുന്നു. അതോടെ ഈ രൂപത്തിന് മുന്നിൽ കാളയുടെ തല വരുന്ന ഷോട്ട് വന്നാൽ കൂടുതൽ നന്നാവുമെന്ന് ഭദ്രന് തോന്നി. എന്നാൽ അമ്പലത്തിന്റെ മുന്നിൽ ഇത്തരം ഒരു രംഗം ഷൂട്ട് ചെയ്യുന്നത് നല്ലതല്ല എന്ന് അണിയറപ്രവർത്തകരിൽ പലരും ഭദ്രനോട് പറഞ്ഞെങ്കിലും ഭദ്രൻ അതൊന്നും ചെവിക്കൊണ്ടില്ല. അങ്ങനെ ക്ഷേത്രത്തിന് മുന്നിൽ ആ രംഗം ഷൂട്ട് ചെയ്തു. എന്നാൽ അതിന് മുൻപും അതിന് ശേഷവും എടുത്ത എല്ലാ ഫോട്ടോകളും ക്യാമറയിൽപതിഞ്ഞിരുന്നു . ആ രംഗം മാത്രമില്ല. ഇത് ദൈവകോപം കൊണ്ടാണ് എന്ന് പലരും പറഞ്ഞു. മാത്രമല്ല, ഇത് പ്രിന്റ് ചെയ്യുന്ന സമയത്ത് വലിയ ശബ്‌ദത്തോടു  കൂടി പ്രിൻറർ നിന്ന് പോകുകയും ചെയ്തു. വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ആ മോഹൻലാൽ ചിത്രം പരാചയപെടുകയും ചെയ്തു. ഭദ്രന്റെ ഈ പ്രവർത്തിയാണ് ചിത്രം പരാചയപ്പെടാൻ കാരണമെന്ന് ഇന്നും സിനിമ മേഖലയിൽ സംസാരമുണ്ട്.