അവള്‍ക്കൊപ്പം ക്യാമ്പയ്‌നില്‍ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ല..! നിലപാട് അറിയിച്ച് ഉണ്ണി മുകുന്ദന്‍!!

നടിയെ ആക്രമിച്ച കേസില്‍ പ്രതിഷേധം കത്തിജ്ജ്വലിക്കുന്ന ഈ സമയത്ത് അവള്‍ക്കൊപ്പം എന്ന ഈ ക്യാംമ്പെയിനിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുന്നത്. താന്‍ അഞ്ച് വര്‍ഷമായ കടന്നു പോകുന്ന ജീവിത സാഹചര്യവും…

നടിയെ ആക്രമിച്ച കേസില്‍ പ്രതിഷേധം കത്തിജ്ജ്വലിക്കുന്ന ഈ സമയത്ത് അവള്‍ക്കൊപ്പം എന്ന ഈ ക്യാംമ്പെയിനിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുന്നത്. താന്‍ അഞ്ച് വര്‍ഷമായ കടന്നു പോകുന്ന ജീവിത സാഹചര്യവും അനുഭവിച്ച ദുരിതങ്ങളും ചൂണ്ടിക്കാട്ടി നടി ഭാവന തന്നെ രംഗത്ത് വന്നപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ അവള്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. കുറച്ച് വൈകി ആണെങ്കിലും നീതിയ്ക്കായി അവള്‍ക്കൊപ്പം എന്ന് കുറിച്ച് മമ്മൂട്ടിയും മോഹന്‍ലാലും എത്തി. അതിന് മുന്‍പേ മലയാള സിനിമയുടെ പ്രതീക്ഷയുടെ മുഖങ്ങളായ പലരും നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു.

എന്നാല്‍ അത്തരത്തില്‍ ഒരു ഹാഷ് ടാഗിനോട് താല്‍പര്യം ഇല്ലെന്നാണ് യുവ താരം ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തോട് ആയിരുന്നു ഉണ്ണിയുടെ പ്രതികണം. എന്നാല്‍ തനിക്ക് ഹാഷ്ടാഗ് കാമ്പയിന്റെ ഭാഗമാകാന്‍ താത്പര്യമില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നത്. ഹാഷ്ടാഗ് കാമ്പയിന്‍ നടക്കുന്നതിനാല്‍ താന്‍ സ്റ്റേറ്റ്‌മെന്റ് പറയണമെന്നില്ല. ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നതായും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ല. ഓരോ ദിവസം കഴിയുമ്പോഴും ഇത് കേള്‍ക്കുമ്പോള്‍ കുടുംബത്തിന് ഉണ്ടാകുന്ന അതേ വിഷമം തനിക്കും ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കും ഉണ്ട്.

തന്നെ സംബന്ധിച്ച് അവരുടെ കൂടെയാണ്. വിഷമമുണ്ട് പക്ഷേ ഒരു ഹാഷ്ടാഗ് കാമ്പയിന്റെ കൂടെ നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ല. ഇതൊക്കെ സിനിമയില്‍ നടക്കുന്ന കാര്യങ്ങളാണ്. വ്യക്തി ജീവിതത്തില്‍ നടക്കുകയെന്ന് പറഞ്ഞാല്‍ അതിന്റെ തീവ്രത മനസിലാക്കാന്‍ പറ്റില്ല. ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ വന്ന് നിമിഷങ്ങള്‍ക്കകം അത് പങ്കുവെച്ചാല്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്ന് അര്‍ത്ഥമില്ല. സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാലെ നമ്മുടെ നിലപാടാകൂ എന്ന രീതിയില്‍ ആരും കണക്കു കൂട്ടരുത്. ഏത് കാര്യമാണെങ്കിലും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.