‘മേരാ ഭാരത്’!! കാത്തിരിക്കാന്‍ വയ്യെന്ന് ഉണ്ണി മുകുന്ദന്‍

‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് പേരുമാറ്റുന്നതിനെ സംബന്ധിച്ച് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കുന്നയാളാണ് ഉണ്ണി മുകുന്ദന്‍. വിവാദങ്ങള്‍ക്കിടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്…

‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് പേരുമാറ്റുന്നതിനെ സംബന്ധിച്ച് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കുന്നയാളാണ് ഉണ്ണി മുകുന്ദന്‍.

വിവാദങ്ങള്‍ക്കിടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ഉണ്ണിയുടെ പോസ്റ്റ്.

വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ”കാത്തിരിക്കാന്‍ വയ്യ” എന്നായിരുന്നു ഉണ്ണി കുറിച്ചത്. ഒപ്പം മറ്റൊരു പോസ്റ്റില്‍ ”മേരാ ഭാരത്” എന്നും താരം കുറിച്ചു. നിരവധി പേരാണ് വിഷയത്തില്‍ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ചെയ്യുന്നത്.

നേരത്തെ, രാഷ്ട്രപതി ഭവനില്‍ നിന്ന് ജി 20 പ്രതിനിധികള്‍ക്ക് അയച്ച ഔദ്യോഗിക ക്ഷണക്കത്തില്‍ ‘ഇന്ത്യന്‍ പ്രസിഡന്റ്’ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന് എഴുതിയിരുന്നു. സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഓദ്യോഗിക രേഖകളില്‍ രാഷ്ട്രപതിയുടെ പേര് ഇതിനു മുന്‍പ് ഇത്തരത്തില്‍ ഉപയോഗിച്ചിട്ടില്ല. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളും നിറയുന്നുണ്ട്. അതിനിടെയാണ് വിവിധ ചര്‍ച്ചകളും നിറയുന്നത്.