ഒരു കാന്താര പ്രതീക്ഷിക്കട്ടെ ?’; ‘മാളികപ്പുറം’ പോസ്റ്റർ കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

നവാഗതനായ വിഷ്ണു ശശിശങ്കർ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മാളികപ്പുറം’. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.ഉണ്ണി മുകുന്ദൻ എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്നതായിരുന്നു ആ…

നവാഗതനായ വിഷ്ണു ശശിശങ്കർ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മാളികപ്പുറം’. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.ഉണ്ണി മുകുന്ദൻ എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്നതായിരുന്നു ആ പോസ്റ്റർ. നിവരധി പേരാണ് പോസ്റ്ററിന് കമന്റുമായി എത്തിയത്.

 

ഇപ്പോഴിതാ ഒരു ആരാധകന്റെ കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘ഒരു കാന്താര പ്രതീക്ഷിക്കട്ടെ ?’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ് ഇത്  ശ്രദ്ധയിൽപ്പെട്ട ഉണ്ണി മുകുന്ദൻ മറുപടിയും നൽകി. ”കാന്താര മനോഹരമായ സിനിമയാണ്. ഞങ്ങളും സ്വന്തമായി ഒരു മനോഹര സിനിമ ഉണ്ടാക്കുകയാണ്. ഇത് നിങ്ങളെ എല്ലാവരെയും ഒരുപോലെ രസിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നായിരുന്നു താരത്തിന്റെ മറുപടി.ഈ കമന്റിന് പ്രശംസയുമായി നിരവധി പേരാണെത്തിയത്.

 

നിലവിൽ മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, മാസ്റ്റർ ശ്രീപദ് , ബേബി ദേവനന്ദ, എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകൻ വിഷ്ണു ശശിശങ്കറാണ് സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്