‘പ്രണയഭാവത്തില്‍ നിന്ന് പൈശാചിക ഭാവത്തിലേക്കുള്ള ചാക്കോച്ചന്റെ മാറ്റം’

കുഞ്ചാക്കോ ബോബന്‍ , അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി. സംവിധാനം ചെയ്ത ‘ഒറ്റ്’ ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായൊരു ലുക്കും ഭാവവുമാണ് ചിത്രത്തില്‍ കണ്ടത്. ഇപ്പോഴിതാ ചിത്രത്തെ…

കുഞ്ചാക്കോ ബോബന്‍ , അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി. സംവിധാനം ചെയ്ത ‘ഒറ്റ്’ ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായൊരു ലുക്കും ഭാവവുമാണ് ചിത്രത്തില്‍ കണ്ടത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സ്‌പോയ്ലര്‍ ആവേണ്ടന്ന് കരുതി ഇത്രേം ദിവസം പോസ്റ്റ് ഇടാതെ ഇരുന്നു ഇനി കാത്തിരിക്കാനുള്ള ക്ഷമ ഇല്ല എന്നു പറഞ്ഞാണ് ഗ്ലാഡ്‌വിന്‍ ഷാരണ്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്.

അതുവരെ പ്രണയിച്ച നായിക തന്നെ ചതിക്കുവാണെന്ന് അറിഞ്ഞിട്ട് അവളെ ചുംബിക്കാന്‍ ചെല്ലുമ്പോ.. നായിക അല്ലെ അത് കൊണ്ട് കൊല്ലില്ലായിരിക്കും എന്ന് കരുതിയതാ.. പക്ഷേ ഞെട്ടിച്ചു കൊണ്ട് ചുംബനത്തിനൊപ്പം 2 ബുള്ളറ്റില്‍ ചെക്കന്‍ ലവളെ അങ്ങ് തീര്‍ത്തു കളഞ്ഞു. X റൊമാന്റിക് ഹീറോയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സീന്‍ ?? തീയേറ്ററില്‍ കണ്ടപ്പോ എന്നിലെ ഡൈ ഹാര്‍ഡ് ഫാന്‍ ബോയ് ഉണര്‍ന്നു ആവേശം കൊണ്ട് കയ്യടിച്ചു ഓളം വെച്ച സീന്‍.! പ്രണയഭാവത്തില്‍ നിന്ന് പൈശാചിക ഭാവത്തിലേക്കുള്ള ചാക്കോച്ചന്റെ മാറ്റം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഗോവ, പൂനെ, മുംബൈ ഹൈവേകള്‍ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ‘പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിച്ചത്. എസ്. സഞ്ജീവിന്റേതാണു തിരക്കഥ. ഗൗതം ശങ്കര്‍ ഛായാഗ്രഹണവും അപ്പു എന്‍. ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – സുഭാഷ് കരുണ്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍-സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്- റോഷ് കൊളത്തൂര്‍, സൗണ്ട്- രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനിത് ശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മിഥുന്‍ ഏബ്രഹാം.