സാധാരണക്കാരുടെ കഥ പറയാന്‍ മാത്രം ഇഷ്ടപ്പെടുന്ന ഉണ്ണി മുകുന്ദന്‍..!! ചില രീതികള്‍ മാറണമെന്നും താരം..!!

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമാ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു മേപ്പടിയാന്‍. ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും സിനിമ നേരിട്ടെങ്കിലും ഇന്നും മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിജയഗാഥ തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂര്‍…

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമാ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു മേപ്പടിയാന്‍. ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും സിനിമ നേരിട്ടെങ്കിലും ഇന്നും മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിജയഗാഥ തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മേപ്പടിയാന്‍ മികച്ച ചിത്രമായി പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് ഈ സിനിമയെ കുറിച്ചും പൊതുവേയുള്ള സിനിമാബോധത്തെ കുറിച്ചും ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്…’സാധാരണക്കാരായ നല്ല മനുഷ്യരുടെ കഥ പറയുവാനാണ് എനിക്ക് താല്‍പര്യം. ഗ്യാങ്‌സ്റ്റേഴ്‌സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരെ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാറുകളായി നമ്മള്‍ കാണിക്കുന്നു. ഒരു മനുഷ്യന്റെ ഇരുണ്ടവശമാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്.

അതുപോലെ അധോലോകത്തെയും നമ്മള്‍ സ്നേഹിക്കുന്നു. എനിക്ക് സാധാരണക്കാരുടെ മനുഷ്യത്വം നിറഞ്ഞ കഥകള്‍ പറയുവാനാണ് താല്‍പര്യം. മേപ്പടിയാന്‍ എന്നത് ഒരു സാധാരണ കുടുംബ ചിത്രമാണ്. ആരോടും ഇല്ല എന്ന് പറയാന്‍ സാധിക്കാത്ത ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇന്ത്യക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മേപ്പടിയാനിലെ ജയകൃഷ്ണന്‍ അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ്. , ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ ഒരു കുടുംബഹിറ്റായി മാറിയിരുന്നു.