ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ റിലീസ് പ്രഖ്യാപിച്ചു!!!

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’ റിലീസ് പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2024 ഏപ്രില്‍ 11ന് ‘ജയ് ഗണേഷ്’ തിയ്യേറ്ററിലെത്തും.

ചിത്രത്തില്‍ മഹിമാ നമ്പ്യാര്‍ ആണ് ഉണ്ണി മുകുന്ദന്റെ നായികയാവുന്നത്. മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രവുമാണ് ‘ജയ് ഗണേഷ്’. ഉണ്ണി മുകുന്ദന്റെ അഡ്വക്കേറ്റായിട്ടാണ് ജോമോള്‍ എത്തുന്നത്. വീല്‍ ചെയറിലിരിക്കുന്ന നായകനായുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങളാവുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് ആണ് നിര്‍വ്വഹിക്കുന്നത്.

എഡിറ്റര്‍- ഹരീഷ് പ്രതാപ്, സംഗീതം- ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്- വിപിന്‍ ദാസ്, സ്റ്റില്‍സ്- നവീന്‍ മുരളി, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് മോഹന്‍ എസ്., ഡിഐ- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- ഡിടിഎം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍ 10ഏ മീഡിയ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.