എന്റെ അച്ഛനെയും ,അമ്മയെയും മോശമായി കാണുന്നത്  സഹിക്കില്ല ഉണ്ണി മുകുന്ദൻ 

ഉണ്ണി മുകുന്ദൻ അഭിനയിച്ച മാളികപ്പുറം എന്ന ചിത്രം ഗംഭീരം എന്നല്ല അതിഗംഭീരമായി മുന്നോട്ട് പോകുകയാണ്, ഇപ്പോൾ ഈ ചിത്രത്തിന്റെ പേരിൽ യു ട്യൂബര് ചീത്ത വിളിച്ച സംഭവത്തിൽ വിശദീകരണം  നടത്തുകയാണ് നടൻ. താരത്തിന്റെ വാക്കുകൾ…

ഉണ്ണി മുകുന്ദൻ അഭിനയിച്ച മാളികപ്പുറം എന്ന ചിത്രം ഗംഭീരം എന്നല്ല അതിഗംഭീരമായി മുന്നോട്ട് പോകുകയാണ്, ഇപ്പോൾ ഈ ചിത്രത്തിന്റെ പേരിൽ യു ട്യൂബര് ചീത്ത വിളിച്ച സംഭവത്തിൽ വിശദീകരണം  നടത്തുകയാണ് നടൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. . എനിക്ക് തെറ്റുപറ്റി ഒന്നൊന്നും തോന്നുന്നില്ല, എങ്കിലും ഞാൻ കഴിഞ്ഞ ദിവസം ആ വ്യക്തിയെ വിളിച്ചു പതിനഞ്ചു മിനിറ്റ് സംസാരിച്ചു, മാപ്പു പറയുകയും ചെയ്യ്തു,ഞാനും തിരിച്ചു മാപ്പ് പറഞ്ഞു നടൻ പറയുന്നു

തന്റെ അച്ഛനെയും, അമ്മയെയും , സിനിമയിൽ അഭിനയിച്ച ആ കുട്ടിയേയും മോശമായി സംസാരിച്ചത് കൊണ്ടാണ് താൻ അയാളെ ചീത്ത വിളിക്കാൻ കാരണം. ചിലപ്പോൾ വീഡിയോ യു ട്യൂബിൽ വന്നത് വ്യൂസിനെ കൂടുതൽ കിട്ടാൻ വേണ്ടി ആയിരിക്കും. സിനിമകളുടെ നല്ലതും, ചീത്തയുമായ കാര്യങ്ങൾ പറയണം അത് പൈസ മുടക്കുന്ന ഓരോ പ്രേഷകന്റെയും അവകാശം ആണ്. നിങ്ങൾ ഒരു വിശ്വാസി അല്ല, നിങ്ങൾ അയ്യപ്പനെ വിറ്റ്  തിന്നുകയാണ്, അതുപോലെ എന്നെ വളർത്തിയ എന്റെ അച്ഛനെയും, അമ്മയെയും  കുറിച്ച് പറയുമ്പോൾ ഒരു മകൻ എന്ന നിലയിൽ ഞാൻ പ്രതികരിച്ചു അതെന്റെ അവകാശം ഉണ്ണി മുകുന്ദൻ പറയുന്നു

അയാളോടുള്ള എന്റെ പ്രതികരണം മോശമായി എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ഇന്നലെ അയാളെ വിളിച്ചു സംസാരിച്ചത്. വെറുതെ എനിക്ക് കിട്ടിയതല്ല ഈ അംഗീകാരം ശരിക്കും പ്രാർത്ഥിച്ചും, കഷ്ട്ടപെടും കിട്ടിയതാണ്, അത് വേറൊരാൾ നശിപ്പിക്കുന്നു അത് ശരിയല്ലലോ, എന്തിനാണ് വീട്ടുകാര് പറയുന്നത്, ആ മകളെ വെച്ച് ഭക്തി  പടം ചെയ്യ്തു കാശ് ഉണ്ടാക്കുന്നു എന്നുള്ള വാചകങ്ങൾ പറഞ്ഞാൽ നോക്കി നില്ക്കാൻ കഴിയില്ല, എങ്കിലും അയാളുമായി ഞാൻ സംസാരിച്ചു ഉണ്ണി മുകുന്ദൻ പറയുന്നു