കന്നഡയിൽ നിന്നും വീണ്ടുമൊരു പാൻ ഇന്ത്യ ചിത്രം; ‘കബ്‌സ’ മാർച്ച് 17ന് തീയേറ്ററുകളിലേക്ക്

ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമാണ് കബ്‌സ.കന്നഡത്തിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യ ചിത്രം കൂടി എത്തുമ്പോൾ ആരാധകർ ഏറെ പ്രതിക്ഷയിലാണ് .…

ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമാണ് കബ്‌സ.കന്നഡത്തിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യ ചിത്രം കൂടി എത്തുമ്പോൾ ആരാധകർ ഏറെ പ്രതിക്ഷയിലാണ് . ഇപ്പോഴിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കബ്‌സ ലോകമെമ്പാടും മാർച്ച് 17 ന് തിയറ്ററുകളിൽ എത്തും.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ശ്രിയ ശരൺ, ശിവരാജ്കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, ജോൺ കോക്കൻ, സുധ,പോഷാനി കൃഷ്ണ മുരളി, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, പ്രമോദ് ഷെട്ടി, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത് തുടങ്ങി വൻ താര നിര കബ്‌സയിലുണ്ട്.


കന്നഡയ്ക്കും പുറമെ മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും സിനിമ പ്രദർശനത്തിനെത്തും. രവി ബസ്‌രൂർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്.ഛായാഗ്രഹണം എ ജെ ഷെട്ടി, എഡിറ്റിംഗ് മഹേഷ് റെഡ്ഡി, കലാസംവിധാനം ശിവകുമാർ. ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് പീറ്റർ ഹെയ്ൻ, രവി വർമ്മ, വിജയ്, വിക്രം, റാം ലക്ഷ്മൺ, മോർ എന്നിവരാണ്.