ഞാൻ ഗന്ധർവ്വൻ ആണ്! തലമുടി നീട്ടിവളർത്തിയതും അതിനു തന്നെ, ഒപ്പം തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചും, ഉണ്ണി മുകുന്ദൻ 

Follow Us :

മനോരമയും, താരസംഘടനയായ അമ്മയും ചേർന്ന് മഴവിൽ എന്റെർറ്റൈന്മെന്റ്സ് അവാർഡ്  2023 യുടെ റിഹേഴ്സൽ ക്യാമ്പിൽ നടനും നിർമാതാവുമായ ഉണ്ണി മുകന്ദൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. താൻ കാത്തിരുന്ന ഷോയാണിത് അതുകൊണ്ടു എല്ലാവരെയും ഇവിടെ വന്നു കാണാൻ കഴിഞ്ഞു, ഒരുപാടു സന്തോഷം, ഇനിയും തന്റെ അഞ്ച് സിനിമകൾ ആണ് വരാനിരിക്കുന്നത് ഉണ്ണി മുകന്ദൻ പറയുന്നു.

താൻ ഉടൻ തമിഴിലും ഒരു ചിത്രം ചെയ്യുന്നുണ്ട്, മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം പിന്നീട് ഇതുവരെയും മറ്റു ചിത്രങ്ങൾ ചെയ്യ്തില്ല്. താൻ ഇപ്പോൾ ഒരു ഗന്ധർവ്വൻ ആണ്, ഗന്ധർവ്വ  എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ, അതിനായി ആണ് താൻ ഇപ്പോൾ തലമുടി നീട്ടിവളർത്തിയിരിക്കുന്നത്, ഇനിയും താൻ കുടുംബ പ്രേഷകർക്കും, ചെരുപ്പക്കാർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ചിത്രങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് നടൻ പറഞ്ഞു

മിന്നൽ മുരളി എന്ന സൂപ്പർഹീറോ പര്യവേഷമുള്ള ചിത്രത്തിന് ശേഷം മറ്റൊരു സൂപ്പർഹീറോ ചിത്രമാണ് ഗന്ധർവ്വൻ, ചിത്രത്തിന്റെ പൂജ മുൻപ് കൊച്ചിയിൽ കഴിഞ്ഞു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, 40 കോടിയാണ് സിനിമയുടെ ബഡ്‌ജറ്റ്‌.