നടൻ ശക്തൻ ആണെങ്കിൽ വില്ലൻ അതിശക്തൻ ആകണം അതാണ് ‘ജയിലറി’ലെ വർമ്മൻ! മനസിലായോ! വിനായകന്റെ വേഷം സൂപ്പർ എന്ന് ആരാധകർ 

ഇപ്പോൾ പ്രേഷകരുടെ മനസിൽ എല്ലാം ‘ജയിലർ’  തരംഗം ആണ്, മുത്തുവേൽ പാണ്ടിയും, മാത്യുവും, ഒപ്പം വർമ്മനും, ജയിലർ  എന്ന ചിത്രത്തിൽ വില്ലൻ പര്യവേഷം  ചെയ്യ്ത വർമ്ൻ  എന്ന കഥപാത്രത്തെ ചെയ്യ്തിരിക്കുന്നത് വിനായകൻ ആണ്, ചിത്രത്തിൽ നായകൻ ശക്തൻ ആണെങ്കിൽ വില്ലൻ അതിലും അതിശക്തൻ ആകണം, വർമ്മൻ എന്ന വേഷത്തിൽ എത്തിയ വിനായകൻ സ്‌ക്രീനിൽ എത്തുമ്പോൾ വലിയ ആരവങ്ങൾ ആണ് തീയറ്ററിൽ ഉയരുന്നത്.

വിനായകന്റ വർമ്മൻ ഒരു ഡയലോഗ് പറയുമ്പോൾ ഇടക്ക് പറയുന്ന ഒരുവാക്കാണ് ‘മനസിലായോ’ എന്ന്, ഈ   ഒരു വാക്കാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും.   നടന്റെ കരിയറിലെ തന്നെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ജയിലർ, താരത്തിന്റെ ഒരു മാസ്സ് എൻട്രി തന്നെ എന്ന് പറയാം. ചിത്രത്തിൽ മലയാളിയായ വർമനും, മുത്തുവേൽ പാണ്ടിയും തമ്മിലുള്ള സംഘര്ഷണം ആണ് ചിത്രത്തിലുടനീളം നടക്കുന്നത്.

ചിത്രത്തിൽ കാമിയോ റോളിലാണ് മോഹൻലാൽ എത്തുന്നത്, ചിത്രത്തിലെ മാത്യു ലുക്ക് തന്നെ ഇപ്പോൾ പ്രേഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്. രജനി കാന്ത്, മോഹൻലാൽ, ജാക്കി ഷ്‌റോഫ്,ശിവ രാജ്‌കുമാർ, വിനായകൻ, രമ്യ കൃഷ്ണൻ, തമ്ന്ന തുടങ്ങിയ വമ്പൻ താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.