മലയാള സിനിമയിലെ ആദ്യ വില്ലന്റെ സ്പിന്‍ ഓഫ്!! മാര്‍ക്കോയാവാന്‍ തയ്യാറെടുത്ത് ഉണ്ണി മുകുന്ദന്‍

ജയ്ഗണേഷിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍. നിവിന്‍ പോളി നായകനായെത്തി ഹനീഫ് അദേനി ചിത്രമാണ് മിഖായേല്‍. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം മാര്‍ക്കോയായിട്ട് എത്തിയത് ഉണ്ണി മുകുന്ദനാണ്. ഈ കഥാപാത്രത്തെ നായകനാക്കി പുതിയ സിനിമയും അണിറയില്‍ ഒരുങ്ങുകയാണ്.

ഹനീഫ് അദേനിയാണ് മാര്‍ക്കോ എന്നു പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജ മേയ് മൂന്നിനാണ്. കെജിഎഫ് താരം രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നത്.

മാര്‍ക്കോ ആവാനുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി മുകുന്ദന്‍. കഴിഞ്ഞദിവസം സിനിമയ്ക്കായി വരുത്തിയ ശരീരത്തിലെ മാറ്റവും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് അബ്ദുള്‍ ഗദാഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.