ഇത്രയും നാൾ ഞാൻ ഇതാരോടും പറഞ്ഞില്ല, എന്നാൽ ഇനിയും ഇതാരോടും പറയാതിരുന്നാൽ എല്ലാവരുടെയും ചോദ്യങ്ങൾ വീണ്ടും ഉയരും !! വിവാഹത്തെ കുറിച്ച് ഉണ്ണിമുകുന്ദൻ

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത…

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏറെ ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. മിക്കപ്പോഴും സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ വിവാഹ വാർത്തകളാണ്. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

”എല്ലാവരും വിവാഹകാര്യം തന്നെയാണ് ചോദിക്കുന്നത്. ഒന്നാമത് ഈ പ്രായം. ഇന്‍ഡസ്‌ട്രിയില്‍ ഇതേ പ്രായത്തിലുള്ള മിക്കവര്‍ക്കും ഒന്നും രണ്ടും കുട്ടികളൊക്കെ ആയിക്കഴിഞ്ഞു. ഞാന്‍ മിക്കവാറും ഫ്രീബേര്‍ഡായി തുടരാനാണ് സാധ്യത” ഉണ്ണി മുകുന്ദന്‍ പറയുന്നു.
 
കല്യാണപ്രായമായെന്ന് ഇതുവരെ തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാന്‍ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ, പ്ളാന്‍ ചെയ്യേണ്ടതല്ലല്ലോയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.