സ്വന്തം ശൈലി കൊണ്ട് ആരാധക ഹൃദയം കീഴടക്കി!! നിമിഷങ്ങള്‍ കൊണ്ട് താരങ്ങളില്‍ നിന്ന് താരങ്ങളിലേക്ക് ശബ്ദ സഞ്ചാരം നടത്തുന്ന പ്രതിഭ

നടന്‍ കൊല്ലം സുധിയുടെ അകാല വിയോഗം സഹപ്രവര്‍കര്‍ക്ക് തീരാനോവാണ്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ആരോഗ്യം വീണ്ടെടുക്കുന്നേയുള്ളൂ. കഴിഞ്ഞ ദിവസം ബിനു സുധിയുടെ ഭാര്യയെയും മക്കളെയും കണ്ടിരുന്നു. വാക്കറിന്റെ…

നടന്‍ കൊല്ലം സുധിയുടെ അകാല വിയോഗം സഹപ്രവര്‍കര്‍ക്ക് തീരാനോവാണ്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ആരോഗ്യം വീണ്ടെടുക്കുന്നേയുള്ളൂ. കഴിഞ്ഞ ദിവസം ബിനു സുധിയുടെ ഭാര്യയെയും മക്കളെയും കണ്ടിരുന്നു. വാക്കറിന്റെ സഹായത്തോടെയാണ് ബിനു നടക്കുന്നത്.

ഇന്നിതാ മഹേഷ് കുഞ്ഞുമോനും ആരോഗ്യസ്ഥിതി പങ്കിട്ടിരിക്കുകയാണ്. ആരാധകര്‍ നിരന്തരം താരങ്ങളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നുണ്ടായിരുന്നു. ആരാധകര്‍ ഒന്നടങ്കം പ്രാര്‍ഥനയിലാണ് എത്രയും വേഗം താരങ്ങള്‍ ചിരിവേദിയിലേക്ക് മടങ്ങിയെത്താന്‍.

സോഷ്യലിടത്ത് നിറയെ പ്രാര്‍ഥനകള്‍ നിറയുകയാണ്. മഹേഷ് കുഞ്ഞുമോനെ കുറിച്ച് അബി എബ്രഹാം കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. മഹേഷ് എത്രയും വേഗം അടിപൊളിയായി തിരിച്ചെത്താന്‍ പ്രാര്‍ഥനകളോടെയാണ് അബിയുടെ പോസ്റ്റ്.

വിനീത് ശ്രീനിവാസനില്‍ നിന്നും, വിനായകനിലേക്കും, ബാബുരാജിലേക്കും, സൈജു കുറുപ്പിലേക്കും, രഞ്ജി പണിക്കരിലേക്കും, ജിനു ജോസെഫിലേക്കുമെല്ലാം കേവലം നിമിഷാര്‍ധങ്ങള്‍ കൊണ്ട് ശബ്ദ സഞ്ചാരം നടത്തിയിരുന്ന പ്രതിഭ.

തനിക്കുമുന്നെ വന്ന ഒരു മിമിക്രി കലാകാരനേയും അനുകരിക്കാതെ തന്റെതായ ശൈലി കൊണ്ടും അതിലുള്ള പെര്‍ഫെക്ഷന്‍ കൊണ്ടും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ പഴയതിലും അടിപൊളിയായി തിരിച്ചു വരട്ടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം?? എന്നാണ് അബിയുടെ പോസ്റ്റ്.