അണപ്പല്ല് എടുത്താൽ മരണം സംഭവിക്കുമെന്ന് എന്നോട് പറഞ്ഞു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഊർമിള ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം. അഭിനേത്രി എന്നത് കൂടാതെ മികച്ച ഒരു നർത്തകി കൂടിയായിരുന്നു താരം. നിരവധി സിനിമകളിൽ ആയിരുന്നു താരം കുറഞ്ഞ സമയത്തിനുള്ളിൽ…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഊർമിള ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം. അഭിനേത്രി എന്നത് കൂടാതെ മികച്ച ഒരു നർത്തകി കൂടിയായിരുന്നു താരം. നിരവധി സിനിമകളിൽ ആയിരുന്നു താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. ഇടതൂർന്ന മുടിയും വിരിഞ്ഞ മിഴികളും ഉത്തര ഉണ്ണിയെ മറ്റു നടികളിൽ നിന്നും എന്നും വ്യത്യസ്ത ആക്കിയിരുന്നു. യൗവന കാലം കഴിഞ്ഞെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്നും മുൻപന്തിയിൽ തന്നെയാണ് ഊർമിള ഉണ്ണി. ഊര്മിളയുടെ മകൾ ഉത്തരയും ഇടയ്ക്ക് സമയത്ത് സിനിമയിലേക്ക് വന്നുവെങ്കിലും വിവാഹത്തോടെ ഉത്തരയും സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നുമെല്ലാം വിട്ട് നിൽക്കുകയാണ്.

മാത്രമല്ല കുറച്ച് നാളുകൾ ആയി ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന ഊർമിള ഇപ്പോൾ ഒരു പെർഫ്യൂം ബിസിനെസ്സ് നടത്തുകയാണ്. ഇപ്പോഴിതാ തന്റെ മനസ്സിൽ ഉള്ള ഒരു അന്ധവിശ്വാസത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് ഊർമിള. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എന്നോട് എന്റെ ചേച്ചി പറഞ്ഞിരുന്നു നമ്മുടെ പല്ലുകളിൽ ഏതെങ്കിലും പ്രത്യേകിച്ച് അണപ്പല്ല് എന്തെങ്കിലും കാരണം കൊണ്ട് എടുക്കുകയോ പോകുകയോ ചെയ്താൽ നമുക്ക് ഒന്നെങ്കിൽ ഒരു ദോഷം കാര്യം ജീവിതത്തിൽ സംഭവിക്കും അല്ലെങ്കിൽ നല്ല കാര്യം സംഭവിക്കും. ദോഷം കാര്യം ചിലപ്പോൾ മരണം പോലും ആകാം എന്ന്. ഈ വാക്കുകൾ എന്റെ മനസ്സിൽ കിടപ്പുണ്ടായിരുന്നു.

അതിന് കുറച്ച് നാളുകൾ കഴിഞ്ഞു ഉത്തര ഉണ്ണിക്ക് വേണ്ടി ഇടവപാതി എന്ന സിനിമയുടെ ഷൂട്ടിങ് വേണ്ടി ഞാൻ പോയി. ലെനിൻ സാർ സംവിധാനം ചെയ്ത ആ ചിത്രത്തിൽ നയന എന്ന പേരിൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു. ആ കുട്ടി പല്ലിൽ ക്ലിപ്പ് ഇട്ടിരുന്നു. ഞാൻ ആ കുട്ടിയുമായി സംസാരിച്ചപ്പോൾ അണപ്പല്ല് എടുത്തായിരുന്നു ക്ലിപ്പ് ഇടാൻ വേണ്ടി എന്ന് ആ കുട്ടി പറഞ്ഞു. ഞാൻ അപ്പോൾ എന്റെ മനസ്സിൽ ഉള്ള ഈ കാര്യം ആ കുട്ടിയോട് പറഞ്ഞു. എന്നിട്ട് പറഞ്ഞു മോൾക്ക് നല്ല കാര്യം ഉണ്ടാക്കുമ്പോൾ എന്നെ അറിയിക്കണേ എന്ന്. കുറച്ച് നാളുകൾക്ക് ശേഷമെ ആ കുട്ടി എന്നെ വിളിച്ചിട്ട് പറഞ്ഞു മാഡം, കാണാതെ പോയ തന്റെ സഹോദരനെ തിരിച്ച് കിട്ടി എന്ന്. നല്ല സന്തോഷത്തിൽ ആയിരുന്നു ആ കുട്ടി അത് പറഞ്ഞത്. എന്നാൽ അത് കഴിഞ്ഞു കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ലെനിൻ സാർ മരണപ്പെട്ടു. ഒരു മാസം തികയും മുൻപ് നയനയും. എന്റെ അന്ധവിശ്വാസം ശക്തിപ്പെട്ടു എന്ന് തന്നെ ഈ സംഭവത്തോടെ പറയാം.