അമ്പിളി ചേട്ടാ എന്ന് വിളിച്ചപ്പോൾ അദേഹം പറഞ്ഞ വാചകം എനിക്ക് വലിയ ചമ്മൽ ഉണ്ടാക്കി, ഉർവശി

മലയാളത്തിൽ ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ കഴിവുള്ള നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന് തുടക്കം ഇട്ടിരിക്കുകയാണ്. ചിത്രത്തിന്റെ പരിപാടിയുമായി ബന്ധപെട്ടു ഉർവശി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ ഒരു പരുപാടിയിൽ ജഗതിയും സന്നിദ്ധൻ ആയിരുന്നു, അദ്ദേഹത്തെ കുറിച്ചായിരുന്നു ഉർവശിയുടെ വാക്കുകൾ. തനിക്കു ആറുവയസുള്ളപ്പോൾ ആണ് താൻ ആദ്യമായി ജഗതിയെ കാണുന്നത്,

അന്ന് മുതൽ താൻ അദ്ദേഹത്തെ അങ്കിൾ എന്നാണ് വിളിക്കുന്നത്, എന്നാൽ ഞങ്ങൾ ജോഡി ആയിട്ടും അഭിനയിച്ചിട്ടുണ്ട്, അന്ന് എനിക്ക് ഒരുപാടു പ്രയാസം ഉണ്ടാകുകയും ചെയ്യ്തു, എന്നാൽ എല്ലാവരും പറഞ്ഞു അത് സാരമില്ല അങ്ങനെ ഒക്കെയാണ് സിനിമ ഫീൽഡ് എന്ന്, അമ്പിളിച്ചേട്ടനുമായുള്ള ബന്ധത്തിന് ഒരുപാടു വാല്യൂ  ഉണ്ടായിരുന്നു, എന്റെ അമ്മ അദ്ദേഹത്തെ ഒരു സഹോദരനെ പോലെ ആയിരുന്നു കണ്ടിരുന്നത്, അതുകൊണ്ടു തന്നെ ഞാൻ അങ്കിൾ എന്നാണ് വിളിച്ചത് ഉർവശി പറയുന്നു.

എന്നാൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചപ്പോൾ അദ്ദേഹത്തെ ഞാൻ അമ്പിളി  ചേട്ടാ എന്ന് വിളിച്ചിരുന്നു. എല്ലാവരും വിളിക്കുന്നത് കേട്ടാണ്  ഞാൻ അങ്ങനെ വിളിച്ചത്,എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞ വാചകം തന്തക്ക് ഒപ്പം വളരുമ്പോൾ തന്തയെ കേറി അളിയാ എന്ന് വിളികുന്നോ, യെല്ലാവരുടയും മുന്നിൽ എന്നോട് അങ്ങനെ അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ആകെ ചമ്മി വഷളായി പോയി , അതിനു ശേഷവും ഞാൻ അദ്ദേഹത്തെ അമ്പിളി അങ്കിൾ എന്നാണ് വിളിക്കുന്നത് ഉർവശി പറയുന്നു.

Suji