തുളസിയെ തിരക്കഥാകൃത്ത് സൃഷ്ട്ടിച്ചത് ആ ഒരു ഉദ്ദേശത്തോടെയാണ്

നിരവധി ആരാധകരുള്ള താരമാണ് ഉർവശി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ് താരം. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. അഞ്ഞൂറിൽ പരം ചിത്രങ്ങളിൽ ആണ് ഉർവശി…

നിരവധി ആരാധകരുള്ള താരമാണ് ഉർവശി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ് താരം. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. അഞ്ഞൂറിൽ പരം ചിത്രങ്ങളിൽ ആണ് ഉർവശി ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാനും താരത്തിന് കഴിഞ്ഞു. ബാലതാരമായി സിനിമയിലേക്ക് എത്തിയ ഉർവശി പിന്നീട് പല കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉർവശിക്ക് കഴിഞ്ഞു. ശരിക്കും മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ ഉർവശിയെ വിളിക്കാം.

നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ഉർവശി എപ്പോഴും ശ്രദ്ധിച്ചിരുന്നു. നിരവധി നല്ല കഥാപാത്രങ്ങൾ വളരെ അനായാസമായി ചെയ്യാൻ കഴിവുള്ള താരം കൂടിയാണ് താൻ എന്ന് ഉർവശി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഉർവശി അനശ്വര്യമാക്കിയ നിരവധി കഥാപാത്രങ്ങൾ ആണുള്ളത്. അതിൽ പലതിനും ഇന്നും ആരാധകരും ഏറെയാണ്. അത്തരത്തിൽ ഒരു കഥാപാത്രമാണ് സ്പടികത്തിലെ തുളസി എന്ന കഥാപാത്രം. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം ഉർവശി തുളസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തുളസിയിൽ പ്രത്യേകിച്ച് ഒന്നുമില്ല എന്നാണ് ഉർവശി പറയുന്നത്.

തുളസി എന്ന കഥാപാത്രത്തിൽ തനിക്ക് ചെയ്യാൻ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ലായിരുന്ന. ആട് തോമയുടെ നന്മ കാണിക്കാൻ വേണ്ടി മാത്രമാണ് തുളസിയെ തിരക്കഥാകൃത്ത് സൃഷ്ട്ടിച്ചത്. തുളസിയിൽ കൂടിയാണ് തോമയുടെ നന്മകൾ കാണിക്കുന്നത്. അതിൽ കവിഞ്ഞു മറ്റൊരു ഭാവവും തുളസിക്ക് ഇല്ല. അന്ന് അതൊരു വ്യത്യസ്തമായ കഥാപാത്രം ആയിരുന്നു. എന്നാൽ അതിനു ശേഷം അത് പോലെ ഒരു കഥാപാത്രം വന്നാൽ ഞാൻ സ്വീകരിക്കില്ലായിരുന്നു. കാരണം അതിൽ എനിക്ക് ചെയ്യാൻ ഒന്നും തന്നെ ഇല്ലായിരുന്നു എന്നുമാണ് ഉർവശി പറയുന്നത്.