ഉര്‍വശിയെ പോലെ എന്നെ ബുദ്ധിമുട്ടിച്ച ഒരു നടിയില്ല, തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ ലോകത്ത് സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത താരമാണ് ഭാഗ്യലക്ഷ്മി. ശോഭന, ഉര്‍വശി, തുടങ്ങി നിരവധി നടിമാര്‍ക്കാണ് ഭാഗ്യലക്ഷ്മി ശബ്ദം പകര്‍ന്നത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി ഉര്‍വശിക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോഴുള്ള…

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ ലോകത്ത് സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത താരമാണ് ഭാഗ്യലക്ഷ്മി. ശോഭന, ഉര്‍വശി, തുടങ്ങി നിരവധി നടിമാര്‍ക്കാണ് ഭാഗ്യലക്ഷ്മി ശബ്ദം പകര്‍ന്നത്.
ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി ഉര്‍വശിക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോഴുള്ള അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഉര്‍വശിയുടെ പ്രകടനങ്ങളെല്ലാം മികച്ചതായത് കൊണ്ട് വളരെ ചെറിയ എക്സ്പ്രഷന്‍ പോലും സംഭാഷണങ്ങളും ഉള്ളതുകൊണ്ട് വലിയ പാടായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍,

മുഖത്ത് ഒരു സെക്കന്റില്‍ മാത്രം വിവിധ ഭാവങ്ങളും ചിരിയും സങ്കടവും ചമ്മലുമെല്ലാം ഒരുപോലെ ഉര്‍വശി കൊണ്ടു വരും. മോളൂ എന്ന് വിളിച്ച് മാത്രമാണ് വേണു സര്‍ സംസാരിക്കാറുള്ളത് ലാല്‍ സലാം ഡബ്ബിങിന് എത്തിയപ്പോള്‍ ചിത്രത്തില്‍ ഉര്‍വശി ആദ്യഭാഗത്തില്‍ കുസൃതി നിറഞ്ഞ പെണ്‍ക്കുട്ടിയായും രണ്ടാം ഭാഗത്തില്‍ വളരെ ഒതുക്കമുള്ള പക്വതയാര്‍ന്ന പെണ്‍കുട്ടിയുമായാണ് പ്രത്യക്ഷപ്പെട്ടത്.
വേണു സര്‍ പറഞ്ഞു. ഉര്‍വശിയുടെ ചിരി ചെറിയ കുപ്പിയില്‍ കുഞ്ഞ് കല്ലുകള്‍ ഇട്ട് കുലുക്കും പോലെയാണെന്നും അതേ മനോഹാരിത ഡബ്ബ് ചെയ്യുമ്പോള്‍ വരണം എന്നുമായിരുന്നു. ചില ഡയലോഗുകള്‍ വലുതായി വാ തുറന്നല്ല ഉര്‍വശി അവതരിപ്പിക്കാറ്. അതുകൊണ്ട് തന്നെ പൈലറ്റ് സീന്‍ കാണുമ്പോള്‍ മനസിലാകാറുണ്ടായിരുന്നില്ല.
അന്യഭാഷ നടിമാര്‍ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ പല ഡയലോഗുകളും അവരുടെ ഉച്ചാരണം ശരിയല്ലാത്തതിനാല്‍ വളരെ ഏറെ ബുദ്ധിമുട്ടിയാണ് പറഞ്ഞിരുന്നതെന്നും അത് ഏറെ ദേഷ്യം തോന്നിപ്പിച്ചിരുന്നു. സിനിമയില്‍ നിന്ന് ഒരിക്കലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എല്ലാക്കാലത്തും തന്നെ ഏറ്റവും കൂടുതല്‍ കെയര്‍ ചെയ്തിട്ടുള്ളത് സിനിമാക്കാരാണ്.