അഭിനയ തിളക്കവുമായി ഉർവശി! നടിയുടെ അഭിനയ പ്രകടനവുമായി ‘ജെ ബേബി’ ട്രയിലർ 

മലയളത്തിലും, തമിഴിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച നടിയാണ് ഉർവശി , ഇപ്പോൾ നടിയുടെ അഭിനയ തിളക്കവുമായുള്ള പുതിയ ചിത്രം ജെ ബേബിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 8  വനിതാദിനത്തിൽ…

മലയളത്തിലും, തമിഴിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച നടിയാണ് ഉർവശി , ഇപ്പോൾ നടിയുടെ അഭിനയ തിളക്കവുമായുള്ള പുതിയ ചിത്രം ജെ ബേബിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം മാർച്ച് 8  വനിതാദിനത്തിൽ തീയറ്ററുകളിൽ എത്തും, ചിത്രം പാ രഞ്ജിത്താണ് നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിൽ ഉർവശിയെ കൂടാതെ ദിനേശ്,മാരൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു, നടിപ്പിൻ  രാക്ഷസി എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന വിധമാണ് ഉർവശിയുടെ ഈ ചിത്രത്തിലെ അഭിനയം

കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രം തന്നെയാണ് ഇത്, പാ രഞ്ജിത്തിന്റെ നീല൦ പ്രൊഡക്ഷൻസ് ഇതുവരെയും നിർമിച്ച ചിത്രങ്ങൾ സാമൂഹിക സങ്കൽപ്പങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ ആയിരുന്നു എന്നാൽ ജെ ബേബി ഇതിൽ നിന്നും തികച്ചും വത്യസ്തമായ ഒരു ചിത്രം തന്നെയാണ്.

ചിത്രം സിനിമ പ്രവർത്തകർക്കായി ചെന്നയിൽ മുന്നേ പ്രദർശിച്ചിരുന്നു, സിനിമ കണ്ടവരെല്ലാം ചിത്രത്തിന്റെ അണിയറപ്രവർത്തകരെ എല്ലാം അഭിനന്ദിക്കുകയും ചെയ്യ്തിരുന്നു. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ് ജെ ബേബി