ഈ സിനിമ ഞങ്ങളുടെ സ്വപ്നം ആയിരിന്നു.. പക്ഷേ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ!!

പി.എം തോമസ് കുട്ടി സംവിധാനം ചെയ്ത സിനിമയാണ്. ‘ഉസ്‌കൂൾ’ എന്ന ചിത്രം അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്. പ്ലസ് ടു സെന്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയത്തിന്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന…

പി.എം തോമസ് കുട്ടി സംവിധാനം ചെയ്ത സിനിമയാണ്. ‘ഉസ്‌കൂൾ’ എന്ന ചിത്രം അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്. പ്ലസ് ടു സെന്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയത്തിന്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് ‘ഉസ്‌കൂൾ ‘

അഭിജിത്, നിരഞ്ജൻ,അഭിനന്ദ് ആക്കോട്,ഷിഖിൽ ഗൗരി,അർച്ചന വിനോദ്, പ്രിയനന്ദ,ശ്രീകാന്ത് വെട്ടിയാർ,ലാലി പി.എം, ലിതിലാൽ തുടങ്ങി നൂറോളം ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നു. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകറും തങ്ങളുടെ സിനിമ കാണാൻ ആരും എത്തുന്നില്ല എന്ന് പറയുകയാണ്. ഈ സിനിമ ഞങ്ങളുടെ സ്വപ്നം ആയിരിന്നു.. പക്ഷേ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് വിദ്യാർത്ഥികളാണ് സിനിമയുടെ അണിയറക്കാർ പറയുന്നത്.

മറ്റ് വലിയ സിനിമകൾക്കിടയിൽ ഞ്ങ്ങളുട കൊച്ചു സിനിമ ആരും കാണാതെ പോവരുത് എന്നും ഈ സിനിമ ഞങ്ങളുടെ സ്വപ്നം ആയിരിന്നു. തീർച്ചയായും എല്ലാരും പോയി കാണണമെന്നും ഇവർ പറയുന്നു. ബോധി മൂവി വർക്‌സിന്റെ ബാനറിൽ ബീബു പരങ്ങേൻ, ജയകുമാർ തെക്കേകൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി.പ്രകാശ്, പി.എം.തോമസ്‌കുട്ടി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.