ആശ ശരത്തിൻറെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി

പ്രശസ്തനായ ആശ ശരത്തിൻറെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരൻ. കൊച്ചി അഡ്‌ലക്‌സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ ഇരുകുടുംബങ്ങളുടെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പ്രമുഖ ചലച്ചിത്ര താരങ്ങളും…

പ്രശസ്തനായ ആശ ശരത്തിൻറെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരൻ. കൊച്ചി അഡ്‌ലക്‌സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ ഇരുകുടുംബങ്ങളുടെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പ്രമുഖ ചലച്ചിത്ര താരങ്ങളും പങ്കെടുത്തു.

ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹൽദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് കൊച്ചിയിൽ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. മുംബൈയിൽ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലിൽ വച്ച് വിവാഹ സൽക്കാരവും നടക്കും.

മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദധാരിയായ ഉത്തര മികച്ചൊരു നർത്തിയി കൂടിയാണ്. ഉത്തരമോഡലിംഗ് രംഗത്തും സജീവമായിരുന്നു. 2021 ലെ മിസ് കേരള മത്സരത്തിൽ റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന സിനിമയിലൂടെയാണ് ഉത്തര ശരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2022 ഡിസംബറിലാണ് ഖെദ്ദ എന്ന ചിത്രം പ്രദർശനത്തിന് എത്തിയത്.