പെൺകുട്ടിയാണെങ്കിൽ ഗുരുവായൂരിൽ ചിലങ്ക മണിയിൽ തുലാഭാരം

നടിയും നർത്തകിയുമായ ഉത്തര ഉണ്ണി കുറച്ച് നാളുകൾക്ക് മുമ്പാണ് വിവാഹിതയായത്. ബംഗളുരുവിൽ ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തരയുടെ ഭർത്താവ്, കോവിഡ് മാനദണ്ഡം പ്രകാരം നടത്തിയ വിവാഹത്തിൽ വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയായിരുന്ന ഉത്തര ഉണ്ണി വവ്വാൽ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്കു കടന്നു വരുന്നത്. അതിനു ശേഷം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ ഉത്തര ഉണ്ണിയുടെ അരങ്ങേറ്റം. സോഷ്യൽ മീഡിയയിൽ സജീവമായ ഉത്തര ഉണ്ണി പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. നൃത്തത്തെ  സ്നേഹിക്കുന്ന ഉത്തര പലപ്പോഴും നൃത്തത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് പോസ്റ്റുകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

വർഷങ്ങൾ കൊണ്ട് കുട്ടികൾ ഉണ്ടാകാതിരുന്ന തന്റെ ഡാൻസ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഇപ്പോൾ കുട്ടി ഉണ്ടായെന്നും നൃത്തം ഗർഭധാരണത്തിന് സഹായിക്കുമെന്നും ഉത്തര പറഞ്ഞിരുന്നു. എന്നാൽ ഇതിനെ വിമർശിച്ചും കളിയാക്കിയും നിരവധി പേര് രംഗത്ത് വരുകയും ചെയ്തു. എന്നാൽ അവയെ ഒന്നും വക വെയ്ക്കാതെ മുന്നോട്ട് പോകുകയാണ് താരം. ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഉത്തര ഉണ്ണി.

വളരെ ആർഭാടപൂർവം ആയിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹം നടത്തിയത്. പല പ്രത്യേകതകളും ഉൾക്കൊള്ളിച്ച് കൊണ്ടായിരുന്നു ഉത്തരയുടെ വിവാഹം ഉടുത്തിരുന്ന സാരിക്ക് മുതൽ അണിഞ്ഞിരുന്ന ആഭരണങ്ങൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ടായിരുന്നു. വിവാഹ നിശ്ചയ സമയത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് നിതേഷ് പ്രപ്പോസ് ചെയ്യുമെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ നിതേഷ് ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ എന്നെ ഞെട്ടിച്ച് കൊണ്ട് നിതേഷ് അങ്ങനെ ചെയ്തു എന്ന് ഉത്തര പറഞ്ഞു. ‘അമ്മ എന്നെ ഗർഭം ധരിക്കുന്ന സമയത്ത് ജനിക്കുന്നത് പെൺകുട്ടി ആണെങ്കിൽ ചിലങ്ക മണികൊണ്ട് ഗുരുവായൂരിൽ തുലാഭാരം നടത്താം എന്ന് നേർന്നിരുന്നു. അമ്മയുടെ ആഗ്രഹം പോലെ പെൺകുഞ്ഞു തന്നെ ജനിക്കുകയും ചെയ്തുവെന്നും ഈ കഥയൊക്കെ നിതേഷിന് അറിയില്ലായിരുന്നു എന്നും ഉത്തര പറഞ്ഞു.