കൂടെ അഭിനയിച്ചതിൽ തനിക്ക് അടുപ്പം തോന്നിയിട്ടുള്ളത് ആ നടന്മാരോട്

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ…

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഓരോ ദിവസം കഴിയും തോറും സോഷ്യൽ മീഡിയയിൽ കൂടുതൽ ബോൾഡ് ആയ ചിത്രങ്ങൾ ആണ് താരം പങ്കുവെക്കുന്നത്. നിരവധി വിമർശനങ്ങളും താരത്തിന് അതിന്റെ പേരിൽ ലഭിക്കാറുണ്ട്. കാരണം നാടൻ പെൺകുട്ടിയായി മാത്രം  ആരാധകർ കണ്ട അനുശ്രീയുടെ പെട്ടന്നുള്ള മാറ്റം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് അതിന്റെ കാരണവും.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വെച്ച് തന്റെ ഒപ്പം അഭിനയിച്ചതിൽ വെച്ച് തനിക്ക് അടുപ്പം തോന്നിയ നടന്മാരെ കുറിച്ച് ആണ് അനുശ്രീ തുറന്ന് പറഞ്ഞത്. സിനിമ മേഖലയിൽ ഉള്ളവരുമായുള്ള അനുശ്രീയുടെ സൗഹൃദങ്ങളെ കുറിച്ച് അവതാരകൻ തിരക്കിയപ്പോൾ ആണ് തന്റെ സിനിമ സൗഹൃദത്തെ കുറിച്ച് അനുശ്രീ മനസ്സ് തുറന്നത്. സിനിമയിൽ ഉള്ളവരിൽ താൻ രണ്ടു നടന്മാരുമായിട്ടാണ് അടുപ്പം കാത്ത് സൂക്ഷിക്കുന്നത് എന്നാണ് അനുശ്രീ പറഞ്ഞത്. ഒന്ന് ദിലീപേട്ടനും മറ്റൊന്ന് ചാക്കോച്ചനും. ഇവരുമായി ഇപ്പോഴും സൗഹൃദം കാത്ത് സൂക്ഷിക്കാൻ താൻ ശ്രദ്ധിക്കാറുണ്ട്.

ഞാനും ദിലീപേട്ടനും ഇപ്പോഴും ചന്ദ്രേട്ടനെവിടെയാ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുകൾ ആണ് പരസ്പ്പരം വിളിക്കുന്നത് എന്നാണ് അനുശ്രീ പറഞ്ഞത്. ഞാൻ മിക്കപ്പോഴും ദിലീപേട്ടൻ ചന്ദ്രേട്ടാ എന്നാണ് വിളിക്കുന്നത്. ദിലീപേട്ടന്റെ നമ്പർ പോലും ഞാൻ ചന്ദ്രേട്ടൻ എന്ന പേരിൽ ആണ് സേവ് ചെയ്തു വെച്ചിരിക്കുന്നത് എന്നും അനുശ്രീ പറഞ്ഞു. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ആണ് ചന്ദ്രേട്ടനെവിടെയ. അനുശ്രീയെയും ദിലീപിനെയും കൂടാതെ നമിത പ്രമോദും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ദിലീപ്-അനുശ്രീ ജോഡികളിൽ ഒരുങ്ങിയ ചിത്രം വാണിജ്യ വിജയവും നേടിയിരുന്നു.