അടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന് വി എ ശ്രീകുമാർ; കമന്റ് ബോക്സിൽ ട്രോൾ മഴ

മോഹന്‍ലാലിനെ നായകനാക്കി സംവിധാനയാകൻ  വിഎ ശ്രീകുമാര്‍  ഒരുക്കിയ  ചിത്രമായിരുന്നു ഒടിയന്‍.അതിനു  ശേഷമിപ്പോൾ മോഹൻലാലിനെ നായകനാക്കി കൊണ്ട് പുതിയ ചിത്രം ചെയ്യാനൊരുങ്ങുകയാണ് ശ്രീകുമാർ. വി എ ശ്രീകുമാർ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. …

മോഹന്‍ലാലിനെ നായകനാക്കി സംവിധാനയാകൻ  വിഎ ശ്രീകുമാര്‍  ഒരുക്കിയ  ചിത്രമായിരുന്നു ഒടിയന്‍.അതിനു  ശേഷമിപ്പോൾ മോഹൻലാലിനെ നായകനാക്കി കൊണ്ട് പുതിയ ചിത്രം ചെയ്യാനൊരുങ്ങുകയാണ് ശ്രീകുമാർ. വി എ ശ്രീകുമാർ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം,’ എന്നാണ് ശ്രീകുമാർ കുറിച്ചത്. എന്നാൽ പ്രൊജക്റ്റിന്റെ കൂടുതൽ വിവരങ്ങളൊന്നും വ്യക്തമക്കിയില്ല . അതേസമയമ്  മോഹന്‍ലാലിന്റെ ഏറ്റവും പ്രതീക്ഷയോടെ റിലീസായ ചിത്രമായിരുന്നു ഒടിയന്‍. മഞ്ജു വാര്യര്‍ ആയിരുന്നു ഓടിയനിലെ നായിക. വാനോളം പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇത്രത്തോളം ഹൈപ്പോടെ സമീപകാലത്ത് ഒരു മലയാള സിനിമയും റിലീസ് ചെയ്തിരുന്നില്ല. എ്ന്നാല്‍ ആ ഹൈപ്പിനൊത്തെ വിജയം നേടാന്‍ ഒടിയനെ  സാധിച്ചില്ല. സംവിധായകന്‍ വിഎ ശ്രീകുമാര്‍ റിലീസിന് മുമ്പ് പറഞ്ഞ വാക്കുകളാണ് സിനിമയുടെ ഹൈപ്പ് കൂട്ടിയതും തുടര്‍ന്ന് പരാജയത്തിനും കാരണമായതെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ബൊട്ടോക്‌സ് എന്ന ട്രീറ്റ്മെൻറ്ചെ യ്തിരുന്നു. ഇത് താരത്തെ മുഖത്തെ പേശികളുടെ ചലനാഥേ ബാധിച്ചുവെന്നൊക്കെ ചില വാർത്തകൾ വന്നിരുന്നു  .അതുകൊണ്ട് തന്നെ  ചിത്രം പരാജയപ്പെടുക മാത്രമല്ല ഒടിയന് ശേഷം മോഹന്‍ലാലിന്റെ മുഖമാകെ മാറിപ്പോവുകയും ചെയ്തുവെന്നാണ് ആരാധകര്‍ പറയുന്നത് . പല്ലിന്റെ പോലും ഘടന മാറിയെന്നും അത് കൊണ്ട് താങ്ങ്ങളുടെ ലാലേട്ടന്റെ പഴയ ചിരി പോലും നഷ്ടപ്പെട്ട് എന്നതടക്കം ആരാധകർ പറഞ്ഞിട്ടുണ്ട്.  ആരാധകര്‍ ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച്  പറയുന്നത് പോലും  മോഹന്‍ലാല്‍ ഒടിയന് മുമ്പും ശേഷവും എന്നാണ്. ഇതിനെല്ലാം ഇവർ കുറ്റക്കാരനായി കാണുന്നത് വി എ ശ്രീകുമാർ പറഞ്ഞത്.  എന്തായാലും ശ്രീകുമാറിന്റെ പുതിയ പോസ്റ്റിനു പിന്നാലെ ട്രോള് പൂരമാണ് കമന്റ് ബോക്സിൽ .   എന്തായാലും പ്രോജെക്ട്  ഉറപ്പായ നിലക്ക് ഒരു അപേക്ഷ ഉണ്ട് ഒടിയന്‍ പോലെ തള്ളരുത്. ഒടിയന്‍ മോശം ആയിട്ടല്ല പക്ഷെ നിങ്ങള്‍ തള്ളിയത് ന്റെ പകുതി പോലും ഓടിയനില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം എന്തായാലും നിങ്ങളെ വിമര്‍ശിച്ച എന്നെ പോലെ ഉള്ള ലാല്‍ ഫാന്‍സിനു മറുപടി നല്‍കുന്ന സിനിമ ആകണം മറ്റൊന്നും പറയാനില്ല. പിന്നെ ഇത് പരസ്യം ആണെങ്കില്‍ നിങ്ങളായി നിങ്ങടെ പാടായി. ആശംസകള്‍ എന്നായിരുന്നു ഒരാളുടെ കമന്റ്.

അല്പം കൂടി കഞ്ഞി ബാക്കി ഉണ്ട്, ഏട്ടന്റെ നേര് ഒന്ന് ഇറങ്ങി വിജയിച്ചു. അപ്പോ വന്നോളും അ സാധു മനുഷ്യനെ വീണ്ടും എയറില്‍ ആക്കാന്‍, ദൈവത്തെ ഓര്‍ത്ത് താങ്കള്‍ അദ്ദേഹത്തെ വെറുതെ വിടുക, ഒടിയന്‍ സെക്കന്‍ഡ് ഉണ്ടോ ജസ്റ്റ് തള്ളാതെ ഇരുന്നാല്‍ തന്നെ 100 ദിവസം ഓടിക്കോളും, എന്റെ പൊന്നു ചേട്ടാ, ലാലേട്ടന്‍ ഇപ്പോഴാണ് ഒന്ന് ട്രാക്കിലോട്ട് വന്ന് തുടങ്ങിയത്.. ആ മനുഷ്യനെ പിന്നേം കൊണ്ടുപോയി കുഴിയില്‍ ഇടരുത്. ഒടിയനു ശേഷം അങ്ങേര്‍ക്ക് ഒന്നു ഷേവ് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിച്ചപ്പോള്‍ സമാധാനമായല്ലേ അണ്ണാ ഇനിയും ഇതു പോലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി ആ മഹാ നടനെ ഉപദ്രവിക്കല്ലേ എന്നും ചിലര്‍ പറയുന്നു. അതേസമയം ശ്രീകുമാറിന് പിന്തുണ അറിയിക്കുന്നവരും  ഇക്കൂട്ടത്തിലുണ്ട്. എന്നാൽ  ഇത് സിനിമയല്ല, പരസസ്യ ചി്ത്രമാണെന്നും റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ  ബ്രാൻഡ് അംബാസിഡർ ആവുന്ന ഒരു കമ്പനിയുടെ പരസ്യചിത്രത്തിനുവേണ്ടിയാണ് ഷൂട്ടെന്നുള്ള  വിവരങ്ങളുമുണ്ട്. മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും വി.എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത് എന്ന കാര്യം നേരത്തെ ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.ഒടിയന്റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യ ചിത്രവും ഷൂട്ട് ചെയ്യുന്നത്.