മമ്മൂട്ടിയുണ്ടെങ്കിൽ എനിക്ക് ഈ സിനിമ കാണണം; വിജയ് പറഞ്ഞതിനെക്കുറിച്ച് ജയറാം

ജയറാം നായക വേഷത്തില്‍ എത്തിയ ചിത്രമാണ് ‘അബ്രഹാം  ഓസ്ലർ . ചിത്രത്തിന്മി കച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോൾ  തീയറ്ററിൽ  നിന്നും ലഭിക്കുന്നത് , ഒരു   പൊലീസ് ഓഫീസറായിട്ടാണ് ജയറാം ഈ സിനിമയില്‍ വേഷമി ട്ടിരിക്കുന്നത്…

ജയറാം നായക വേഷത്തില്‍ എത്തിയ ചിത്രമാണ് ‘അബ്രഹാം  ഓസ്ലർ . ചിത്രത്തിന്മി കച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോൾ  തീയറ്ററിൽ  നിന്നും ലഭിക്കുന്നത് , ഒരു   പൊലീസ് ഓഫീസറായിട്ടാണ് ജയറാം ഈ സിനിമയില്‍ വേഷമി ട്ടിരിക്കുന്നത് . ചിത്രത്തിൽ ഒരു  കാമിയോ റോളിൽ ആണ്  മമ്മൂട്ടിയെത്തുന്നത് .  അബ്രഹാം ഓസ്‍ലറില്‍ മമ്മൂട്ടിയുണ്ടെന്ന് കേട്ടപ്പോള്‍ നടൻ  വിജയ് പറഞ്ഞ വാക്കുകള്‍   ആണ്ജ യറാം ഇപ്പോൾ    വെളിപ്പെടുത്തുന്നത്  , മദ്രാസില്‍ വിജയ്പ്പയോടൊപ്പമുള്ള  തന്റെ  സിനിമയുടെ  ചിത്രീകരണം നടക്കുകയായിരുന്നു ജയറാം   വെളിപ്പെടുത്തി. ചിത്രം  ഇറങ്ങി എന്ന് വിജയോട് താൻ   പറഞ്ഞപ്പോള്‍ തന്റെ അടുത്തേയ്‍ക്ക് എത്തി  മമ്മൂട്ടി സര്‍ ഇതിലുണ്ടോ എന്ന്  വിജയ്ചോദിച്ചു. അങ്ങനെ എങ്കിൽ  സിനിമ എത്രയും  പെട്ടെന്ന് കാണണമെന്നും വിജയ പറഞ്ഞതായി ജയറാം  പറഞ്ഞു. അദ്ദേഹം എന്താണ് ഇതിൽ  ചെയ്‍തിരിക്കുന്നത് എന്ന് തനിക്ക് കാണാൻ വേണ്ടിയിട്ടാണ് എന്നും  തീര്‍ത്തും വ്യത്യസ്‍തമായിട്ടാണ് മമ്മൂട്ടി ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത് എന്നും വിജയ് പറഞ്ഞു

എന്തായാലും മമ്മൂട്ടി ആ കഥാപാത്രം സിനിമിയില്‍ ചെയ്‍തത് കാണണം എന്ന് തന്നോട്  വിജയ് പറഞ്ഞു . പടം കാണാൻ വേണ്ടി താൻ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നും ജയറാം വ്യക്തമാക്കി. ചിത്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് ജയറാം ഇങ്ങനെ  സംസാരിച്ചത്. സിനിമ ഇറങ്ങിയ ശേഷം പ്രെക്സജാകാരുടെ പ്രതികരണവും ഇതായിരുന്നു. ഓസ്‌ലറില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം കൂടിയാണ് അത്. രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ ഇന്‍ഡ്രോ സീന്‍ തീയറ്ററിൽ  വന്‍ ആരവംആണ്  തീര്‍തിരിക്കുന്നത്‍ .  പിന്നീടങ്ങോട്ട് ജയറാമിന്റെ കഥാപാത്രത്തിലെ മറികടക്കുന്നൊരു പ്ലസ്മെന്റ് ആയിരിക്കുമെന്നവർ കരുതി. പക്ഷെ അതുണ്ടായില്ല. അങ്ങനെ ഒരു വേഷം എന്തിനു ചെയ്തു എന്ന് ചോദിക്കുന്നവരും ഏറെയാണ്. മമ്മൂട്ടി തന്നെ പറയുന്നത് പോലെ സിനിമയോടുള്ള നടന്റെ ആർത്തി തന്നെയാകും കാരണം. മമ്മൂട്ടിയും ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരും പ്രസ്മീറ്റില്‍ അണിനിരന്നിരുന്നു.

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ കൂടുതല്‍ ഷോകള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. എന്തായാലും മികച്ച ഇൻട്രോയായിരുന്നു ജയറാം നായകനായ ചിത്രത്തില്‍ മമ്മൂട്ടിക്ക് ലഭിച്ചത്. അലക്സാണ്ടര്‍ എന്ന  കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്. ഓസ്‍ലറില്‍ നിര്‍ണായകമായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം.ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്‍ലര്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. ഓസ്‍ലറിന്റെ പ്രീ സെയില്‍ ഒരു കോടി രൂപയിലധികം നേടിയിരുന്നു എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. 3 കോടിക്ക് അടുത്താണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഓപ്പണിംഗ് കളക്ഷന്‍.  ജയറാമിനറെ വേറിട്ട വേഷമാണ് ഓസ്‍ലര്‍ സിനിമയുടെ പ്രത്യേകത. ജയറാം നായകനായവയില്‍ റിലീസ് കളക്ഷനില്‍ എന്തായാലും ഓസ്‍ലര്‍ ഒന്നാമത് എത്തി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ  റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.  അതേസമയം, നിലവില്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ദ ഗോട്ട്’ എന്ന ചിത്രത്തിലാണ് ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രധാന വേഷത്തിലാണ് ജയറാം എത്തുന്നത്.