സുദീപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്നറിയില്ല!ഇവിടെ ആ പരിപ്പ് വേവില്ല, വി  ശിവൻ കുട്ടി 

വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു  മന്ത്രി വി ശിവൻ കുട്ടി, സംവിധായകൻ സുദീപ്തോ സെൻന്നിനെ കേരളത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മന്ത്രിയുടെ ഈ…

വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു  മന്ത്രി വി ശിവൻ കുട്ടി, സംവിധായകൻ സുദീപ്തോ സെൻന്നിനെ കേരളത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു മന്ത്രിയുടെ ഈ പരമാർശം. മുംബയിലെ  ദി കേരള സ്റ്റോറി സംഘം നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിനെതിരെ നടത്തിയ പരമർശത്തിൽ ആണ് മന്ത്രി ഇപ്പോൾ പ്രതികരിച്ചു എത്തിയിരിക്കുന്നത്.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ ‘സുധിപ്തോ  സെൻ, താങ്കൾക്ക് കേരളം എന്തെന്നറിയില്ല ,,ഇവിടെ ആ പരിപ്പ് വേവില്ല’,, എന്നാണ്, ബോംബയിലെ വാർത്ത സമ്മേളനത്തിൽ സംവിധയകാൻ പറയുന്നത് കേരളം രണ്ടു  വിധത്തിൽ ഉണ്ട്, ഒരു ചിത്രം മനോഹരമായ കായൽ,

കളരി പയറ്റ്, എന്നിങ്ങെനെയാണ്, മറ്റൊരു ഭാഗം വടക്ക് ആണ്. കോഴിക്കോട്, മലപ്പുറം, കാസർകോട്, മംഗളൂരു തുടങ്ങി ദക്ഷിണ കര്ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ശൃംഖല യുടെ കേന്ദ്രം ആണ് അവിടെ ഇതായിരുന്നു സുദീപ്തോ സെൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.